കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
മുംബൈ: പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ക്ഷണം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിരസിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാന്പത്തികശേഷിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു നിർമല, നഡ്ഡയുടെ ക്ഷണം നിരസിച്ചത്. രാജ്യത്തിന്റെ ധനമന്ത്രിക്കുപോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്ത സ്ഥിതി, എന്താല്ലേ! തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ചെലവ് ഓരോ സ്ഥാനാർഥിയുടെയും സാന്പത്തികശേഷിയെ ആശ്രയിച്ചിരിക്കുമെന്നത് പരസ്യമായ രഹസ്യമാണ്. ചെലവഴിക്കുന്ന തുക സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തുവരാറില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന പരിധി കടക്കുമെന്നുറപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പരിധി എത്രയാണ്? 95 ലക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് 95 ലക്ഷം രൂപയും ചെറിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് 75 ലക്ഷം രൂപയുമാണു പരമാവധി ചെലവഴിക്കാനാകുന്ന തുക. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് യഥാക്രമം 40 ലക്ഷവും 20 ലക്ഷവും വരും. എന്നാൽ, സ്ഥാനാർഥികളുടെ ചെലവ് ഈ പരിധിയിൽ നിൽക്കാറില്ല. പ്രചാരണച്ചെലവുകൾക്കു പുറമേ വോട്ടു മറിക്കാനും സൗജന്യങ്ങൾക്കുമായി സ്ഥാനാർഥികൾ ഒഴുക്കുന്ന പണത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവരാറില്ലെന്നതാണു സത്യം. ബിജെപി അധ്യക്ഷന്റെ ക്ഷണം നിരസിച്ച ധനമന്ത്രി നിർമല സീതാരാമൻ ഇതുവരെ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. രാജ്യസഭാംഗമായതിനാല്‍ തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കലോ, ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടലോ ആവശ്യമില്ലെന്നു ചുരുക്കം. 2016ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ 2.5 കോടി രൂപയുടെ ആസ്തി തനിക്കുള്ളതായി നിർമല വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും, ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഗതിയില്ലെങ്കിൽ ആരെ പഴിക്കണമെന്ന ജനങ്ങളുടെ ചോദ്യത്തിൽ കഴന്പുണ്ടെന്നു തോന്നിപ്പോകും.
ധനികൻ അശോക് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമൽനാഥിന്റെ മകൻ നകുൽനാഥാണ് ഇതുവരെ ലോക്സഭാ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരിൽ ഏറ്റവും സന്പന്നൻ. 697 കോടി രൂപയാണ് വ്യവസായിയായ നകുൽനാഥിന്റെ ആസ്തി. നിലവിലെ ലോക്സഭാ എംപിമാരിൽ ഏറ്റവും ധനികനും നകുൽനാഥാണ്. മധ്യപ്രദേശിലെ ചിന്ദ്വാരയിൽനിന്നാണ് നകുൽ മത്സരിക്കുന്നത്. പണംകൊണ്ടു തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെങ്കിലും ഫലത്തെ സ്വാധീനിക്കാൻ കഴിയും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സന്പന്ന സ്ഥാനാർഥികളുടെ പട്ടികയിലെ ആദ്യ പത്തിൽ ആറു പേരും കോണ്‍ഗ്രസുകാരായിരുന്നു. 1,107 കോടിയുടെ ആസ്തിയുമായി ബിഹാറിലെ പാടലിപുത്രയിൽനിന്നു സ്വതന്ത്രനായി മത്സരിച്ച രമേശ്കുമാർ ശർമയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ ഏറ്റവും സന്പന്നൻ. വോട്ടെണ്ണിയപ്പോൾ ഇദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. 81 കോടി രാജ്യസഭയിൽ സ്ഥിതി വ്യത്യസ്തമാണ്. നിലവിലെ രാജ്യസഭാ എംപിമാരിൽ 27 പേർ ശതകോടിപതികളാണ്. 81 കോടി രൂപയാണ് ഒരു രാജ്യസഭാംഗത്തിന്റെ ശരാശരി ആസ്തിയെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ എഡിആറിന്റെ റിപ്പോർട്ടിൽ പറയുന്നു. 5,300 കോടി രൂപയുടെ ആസ്തിയുള്ള ബിആർഎസ് എംപി ബന്ദി സാരഥിയാണ് രാജ്യസഭയിലെ അതിസന്പന്നൻ. 2,577 കോടിയുടെ ആസ്തിയുമായി വൈഎസ്ആർ കോണ്‍ഗ്രസിന്റെ അയോധ്യ റെഡ്ഢി രണ്ടാമതുണ്ട്. നടൻ അമിതാഭ് ബച്ചന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ ജയ ബച്ചന്റെ ആസ്തി 1,500 കോടി രൂപയാണ്.

Source link