എയർ ഇന്ത്യ അഴിമതി: പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ്, അന്വേഷണം അവസാനിപ്പിച്ച് സിബിഐ

പ്രഫുൽ പട്ടേലിനെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ |CBI closes corruption case involving praful patel | National News | Malayalam News | Manorama News
എയർ ഇന്ത്യ അഴിമതി: പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ്, അന്വേഷണം അവസാനിപ്പിച്ച് സിബിഐ
ഓൺലൈൻ ഡെസ്ക്
Published: March 28 , 2024 06:04 PM IST
Updated: March 28, 2024 06:22 PM IST
1 minute Read
പ്രഫുൽ പട്ടേൽ
ന്യൂഡൽഹി∙ എൻസിപി (അജിത് പവാർ) വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരെയുള്ള എയർ ഇന്ത്യ അഴിമതി കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. യുപിഎ സർക്കാരിന്റെ കാലത്ത് വ്യോമയാനമന്ത്രി ആയിരുന്ന പ്രഫുൽ പട്ടേലിന്റെ പേരിലുള്ള കേസാണ് സിബിഐ അവസാനിപ്പിച്ചത്. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട്ട് തള്ളി വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വിമാനങ്ങൾ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം.
എയര്‍ ഇന്ത്യയിലെയും വ്യോമയാന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർക്കും സ്വകാര്യ വ്യക്തികള്‍ക്കുമൊപ്പം വലിയ അളവില്‍ വിമാനം വാങ്ങിക്കുന്നതില്‍ തന്റെ പദവി പ്രഫുൽ പട്ടേൽ ദുരുപയോഗം ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു. എയര്‍ ഇന്ത്യയ്ക്കായി വിമാനങ്ങള്‍ ഏറ്റെടുക്കല്‍ പരിപാടി നടക്കുമ്പോഴായിരുന്നു വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്.
2017 മേയിലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്, എയർ ഇന്ത്യയ്ക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും നിരവധി ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ സിബിഐ നടപടിക്കെതിരെ വലിയതോതിലുള്ള ആക്ഷേപമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുയരുന്നത്. ഏഴ് വർഷമായി അന്വേഷിക്കുന്ന കേസിലാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ് നൽകിയത്.
English Summary:
CBI closes corruption case involving praful patel
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 49l9l6mo7ngc2gts9a5tbuj9q0 40oksopiu7f7i7uq42v99dodk2-2024-03-28 mo-politics-leaders-prafulpatel 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-28 6p25qdi47l7pbpkudifu42r81s 5us8tqa2nb7vtrak5adp6dt14p-list mo-auto-airindia mo-news-world-countries-india-indianews mo-judiciary-lawndorder-cbi 40oksopiu7f7i7uq42v99dodk2-2024
Source link