CINEMA

അവൾ യെസ് പറഞ്ഞു: വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അദിതിയും സിദ്ധാർഥും

അവൾ യെസ് പറഞ്ഞു: വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അദിതിയും സിദ്ധാർഥും | Aditi Rao Hydari engaged to Siddharth

അവൾ യെസ് പറഞ്ഞു: വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അദിതിയും സിദ്ധാർഥും

മനോരമ ലേഖകൻ

Published: March 28 , 2024 04:08 PM IST

1 minute Read

സിദ്ധാർഥും അദിതി റാവുവും

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ‘‘അങ്ങനെ അവൾ യെസ് പറഞ്ഞു.’’–വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള അദിതിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സിദ്ധാർഥ് കുറിച്ചു. ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിവാഹ നിശ്ചയ വാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്.

സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി  ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. 

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. 
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി.

ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരി‍ഞ്ഞു.
ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ ഇന്ത്യൻ 2-ല്‍ സിദ്ധാർഥ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

English Summary:
Aditi Rao Hydari engaged to Siddharth

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-28 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-celebrity-celebritywedding 7rmhshc601rd4u1rlqhkve1umi-2024-03 6gfhcno6u5h3e7gu36fah0j0i7 mo-entertainment-common-kollywoodnews 7rmhshc601rd4u1rlqhkve1umi-2024-03-28 f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-aditirao mo-entertainment-movie-siddharth


Source link

Related Articles

Back to top button