CINEMA

എന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ‘ആടുജീവിതം’: മല്ലിക സുകുമാരൻ പറയുന്നു

എന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ‘ആടുജീവിതം’: മല്ലിക സുകുമാരൻ പറയുന്നു | Mallika Sukumaran Aadujeevitham

എന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ‘ആടുജീവിതം’: മല്ലിക സുകുമാരൻ പറയുന്നു

മനോരമ ലേഖകൻ

Published: March 28 , 2024 09:05 AM IST

1 minute Read

പൃഥ്വിരാജിനൊപ്പം മല്ലിക സുകുമാരൻ

‘ആടുജീവിതം’ റിലീസിനൊരുങ്ങുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പുമായി മല്ലിക സുകുമാരൻ. ‘ആടുജീവിതം’ എന്ന സിനിമ തന്റെ മകൻ രാജുവിന്, ബ്ലെസ്സിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണെന്ന് മല്ലിക പറയുന്നു.
‘‘ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. നല്ല കഥകൾ സിനിമയായി വരുമ്പോൾ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന  പ്രേക്ഷകർ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു…എന്റെ മകനിലൂടെ നിങ്ങൾ നജീബിനെ കാണണം…ആടുജീവിതം എന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ്….പ്രാർഥനയോടെ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.’’–മല്ലിക സുകുമാരന്റെ വാക്കുകൾ.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററിൽ എത്തുകയാണ്. പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.  പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ച 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. 
ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.  പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 

English Summary:
Mallika Sukumaran about Aadujeevitham movie

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-28 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-malayalammovienews 42bqt7qc5ld2nae1llnnkuhqtd 7rmhshc601rd4u1rlqhkve1umi-2024-03-28 mo-entertainment-titles0-aadujeevitham f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-mallikasukumaran mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button