ഇസ്ലാമാബാദ്: രഹസ്യാന്വേഷണ വിഭാഗം കോടതിനടപടികളിൽ ഇടപെടുന്നുവെന്ന ഗുരുതര ആരോപണവുമായി ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ആറു ജഡ്ജിമാർ സുപ്രീം ജുഡീഷൽ കൗൺസിലിനെ സമീപിച്ചു. പാക് ഭരണകൂടത്തെ എക്കാലവും നിയന്ത്രിക്കുന്ന രഹസ്യാന്വേഷണ വിഭാഗത്തെ നിയന്ത്രിക്കാൻ നടപടി വേണമെന്ന അസാധാരണ ആവശ്യമാണ് ജഡ്ജിമാർ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ യോഗത്തിന് ചീഫ് ജസ്റ്റീസ് ഖാസി ഫയിസ് ഇസാ നടപടിയെടുക്കണമെന്നു കാണിച്ച് കഴിഞ്ഞ 25നാണ് ജസ്റ്റീസ് മൊഹ്സിൻ അക്തർ ഖയാനി, ജസ്റ്റീസ് താരിഖ് മെഹ്മൂദ് ജഹാൻഗിരി, ജസ്റ്റീസ് ബാബർ സത്താർ, ജസ്റ്റീസ് സർദാർ ഇജാസ് ഇഷഹാഖ് ഖാൻ, ജസ്റ്റീസ് അർബാബ് മുഹമ്മദ് താഹിർ, ജസ്റ്റീസ് സമാൻ റഫാത് ഇംതിയാസ് എന്നിവർ കത്തയച്ചത്. കോടതിയുടെ നിഷ്പക്ഷത സംരക്ഷിക്കുന്നതിന് നടപടി അനിവാര്യമാണെന്നും കത്തിൽ പറയുന്നു.
Source link