Site icon onlinekeralanews.com

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻഎംആർ റസാഖ് മത്സരിച്ചേക്കും; സിപിഎം നേതാക്കൾ ചർച്ച നടത്തി


പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖിനെ മത്സരിപ്പിക്കാൻ സാദ്ധ്യത. ഇന്ന്‌ നടന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായെന്നാണ് വിവരം. ജില്ലാ കമ്മിറ്റി ഓഫീസിൽ റസാഖുമായി സിപിഎം നേതാക്കൾ ചർച്ച നടത്തിയിരുന്നു. നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.


Source link

Exit mobile version