WORLD
ബാള്‍ട്ടിമോര്‍ അപകടം: 6 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി, ‘പാലം നന്നാക്കാന്‍ സമയമെടുക്കും’
ബാൾട്ടിമോർ: യു.എസിലെ ബാൾട്ടിമോർ തുറമുഖത്തിനടുത്തുള്ള പ്രധാന പാലമായ ‘ഫ്രാൻസിസ് സ്കോട്ട് കീ’ ചരക്കുകപ്പലിടിച്ചു തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍വീണ ആറു പേർ മരിച്ചതായി നിഗമനം. ഇവർക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡ് അവസാനിപ്പിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അപകടസ്ഥലം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനമെന്ന് തിരച്ചിൽ അവസാനിപ്പിക്കുന്നകാര്യം പ്രഖ്യാപിച്ചുകൊണ്ട് മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. ആറുപേരെയും കണ്ടെത്തുന്നതിനായി സാധ്യമായ വഴികളെല്ലാം ഉപയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
Source link