SPORTS
അർജന്റീന കളത്തിൽ
ലോസ് ആഞ്ചലസ്: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ലോക ചാന്പ്യന്മാരായ അർജന്റീന ഇന്ന് കോസ്റ്റാ റിക്കയ്ക്ക് എതിരേ ഇറങ്ങും. ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.15നാണ് കിക്കോഫ്. ലോസ് ആഞ്ചലസിലെ യുണൈറ്റഡ് എയർലൈൻ ഫീൽഡിലാണ് മത്സരം.
സൂപ്പർ താരം ലയണൽ മെസിയുടെ അഭാവത്തിലാണ് അർജന്റീന ഇറങ്ങുന്നത്. മെസിയുടെ അഭാവത്തിൽ എൽ സാൽവഡോറിനെതിരേ നടന്ന സൗഹൃദമത്സരത്തിൽ അർജന്റീന 3-0നു ജയിച്ചിരുന്നു.
Source link