SPORTS

ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​​ക്കു​​ള്ള വെ​​ടി​​ പൊ​​ട്ടി​​ച്ച് വി​​രാ​​ട് കോ​​ഹ്‌​ലി


ഐ​​സി​​സി 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ എ​​ന്തു​​വി​​ല​​കൊ​​ടു​​ത്തും ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് രോ​​ഹി​​ത് ശ​​ർ​​മ പ​​റ​​ഞ്ഞ​​തി​​ന്‍റെ കാ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഐ​​പി​​എ​​ല്ലി​​ൽ പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ന് എ​​തി​​രാ​​യ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. 49 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും 11 ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 77 റ​​ണ്‍​സ് കോ​​ഹ്‌​ലി ​അ​​ടി​​ച്ചെ​​ടു​​ത്ത​​പ്പോ​​ൾ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു നേ​​ടി​​യ​​ത് നാ​​ലു വി​​ക്ക​​റ്റ് ജ​​യം. ല​​ക്ഷ്യം പി​​ന്തു​​ട​​രു​​ന്പോ​​ൾ ആ​​ക്ര​​മി​​ക്കു​​ന്ന​​തി​​നൊ​​പ്പം ടീ​​മി​​നുവേ​​ണ്ടി​​യു​​ള്ള ശ്ര​​ദ്ധാ​​പൂ​​ർ​​വ​​മാ​​യ ബാ​​റ്റിം​​ഗും കോ​​ഹ്‌​ലി ​കാ​​ഴ്ച​​വ​​യ്ക്കും എ​​ന്ന​​തി​​ന്‍റെ ഒ​​ടു​​വി​​ല​​ത്തെ ഉ​​ദാ​​ഹ​​ര​​ണ​​വു​​മാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന് എ​​തി​​രാ​​യ 77. ക്രീ​​സി​​ൽ താ​​നാ​ണ് ബോ​​സ് എ​ന്നു കോ​​ഹ്‌​ലി ​വ്യ​​ക്ത​​മാ​​ക്കുന്നതാ​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ ക​​ഗി​​സൊ റ​​ബാ​​ഡ എ​​റി​​ഞ്ഞ ഓ​​വ​​റി​​ലെ ആ​​ദ്യപ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ത്തി​​യ ക്ലാ​​സി ഷോ​​ട്ട്. ഇ​​ന്നിം​​ഗ്സി​​ലെ മൂ​​ന്നാം ഓ​​വ​​റി​​ലെ ആ​​ദ്യപ​​ന്താ​​യി​​രു​​ന്നു അ​​ത്. പ​​വ​​ർ​​പ്ലേ ആ​​ദ്യ പ​​വ​​ർ​​പ്ലേ​​യി​​ൽ പ​​വ​​ർ​​ഫു​​ൾ ബാ​​റ്റിം​​ഗാ​​യി​​രു​​ന്നു കോ​​ഹ്‌​ലി ​കാ​​ഴ്ച​​വ​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. പ​​വ​​ർ​​പ്ലേ ഓ​​വ​​റി​​ൽ ഏ​​ഴ് ലോ​​ഫ്റ്റ​​ഡ് ഷോ​​ട്ട് കോ​​ഹ്‌​ലി ​തൊ​​ടു​​ത്തു. പ​​വ​​ർ​​പ്ലേ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ കോ​​ഹ്‌​ലി ​പ​​ന്ത് ഉ​​യ​​ർ​​ത്തി അ​​ടി​​ക്കു​​ന്ന​​ത് നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ്. ആ​​ർ​​സി​​ബി​​യു​​ടെ ആ​​ദ്യ ആ​​റ് ബാ​​റ്റ​​ർ​​മാ​​രി​​ൽ കോ​​ഹ്‌​ലി​​ക്ക് മാ​​ത്ര​​മാ​​ണ് നേ​​രി​​ട്ട പ​​ന്തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ റ​​ണ്‍​സ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

ഇ​​ന്നിം​​ഗ്സി​​ലെ ആ​​ദ്യ ഓ​​വ​​റി​​ൽ (സാം ​​ക​​റ​​ന് എ​​തി​​രേ) 16 റ​​ണ്‍​സ് കോ​​ഹ്‌​ലി ​അ​​ടി​​ച്ചെ​​ടു​​ത്തു. ട്വ​​ന്‍റി-20 ക​​രി​​യ​​റി​​ൽ ആ​​ദ്യ ഓ​​വ​​റി​​ൽ കോ​​ഹ്‌​ലി 13​ൽ ​കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ആ​​റ് ഓ​​വ​​ർ പ​​വ​​ർ​​പ്ലേ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ കോ​​ഹ്‌​ലി​​യു​​ടെ സ്ട്രൈ​​ക്ക്റേ​​റ്റ് 166.66 ആ​​യി​​രു​​ന്നു (21 പ​​ന്തി​​ൽ 35). ആ​​റ് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഇ​​ത് ര​​ണ്ടാം ത​​വ​​ണ മാ​​ത്ര​​മാ​​ണ് പ​​വ​​ർ​​പ്ലേ​​യി​​ൽ ഇ​​തി​​ൽ കൂ​​ടു​​ത​​ൽ റ​​ണ്‍​സ് വി​​രാ​​ട് എ​​ടു​​ത്ത​​ത് എ​​ന്ന​​തും മ​​റ്റൊ​​രു വാ​​സ്ത​​വം. അർധസെഞ്ചുറി കൊണ്ട് സെ​​ഞ്ചു​​റി ട്വ​​ന്‍റി-20 ക​​രി​​യ​​റി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ നൂറാം അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ന് എ​​തി​​രാ​​യ​​ത്. ഫി​​ഫ്റ്റി​​യി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ച മൂ​​ന്നാ​​മ​​ത് മാ​​ത്രം ബാ​​റ്റ​​റാ​​ണ് കോ​​ഹ്‌​ലി. ​ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (109), വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്ൽ (110) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ട്വ​​ന്‍റി-20 ക​​രി​​യ​​റി​​ൽ 12,000 റ​​ണ്‍​സ് (12,092) ക​​ട​​ന്ന ഏ​​ക ഇ​​ന്ത്യ​​ക്കാ​​ര​​നും കോ​​ഹ്‌​ലി​ത​ന്നെ. ​ചു​​രു​​ക്ക​​ത്തി​​ൽ, 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് വി​​രാ​​ട് കോ​​ഹ്‌​ലി ​അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ച്ചുക​​ഴി​​ഞ്ഞെ​​ന്നു പ​​റ​​യാം. അ​തേ​സ​മ​യം, ഐ​​പി​​എ​​ല്ലി​​ലെ ആ​​ദ്യ ര​​ണ്ട് റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ത്ര​​ല്ലേ ക​​ഴി​​ഞ്ഞു​​ള്ളൂ എ​​ന്ന മ​​റു​​വാ​​ദം ഉ​​ന്ന​​യി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്…


Source link

Related Articles

Back to top button