Site icon onlinekeralanews.com

പെരുന്നാൾ; ഏഴുദിവസം അവധി പ്രഖ്യാപിച്ച് ഖത്തർ


ദോഹ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ അമീരി ദിവാൻ. ഈ മാസം 17 മുതൽ 23 വരെയാണ് സർക്കാർ മന്ത്രാലയങ്ങൾക്കും മറ്റ് പൊതുസ്ഥാപനങ്ങൾക്കും അവധി. അവധിക്ക് ശേഷം 24ന് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രത്യേക നിർദേശപ്രകാരം പിന്നീട് അറിയിക്കും. കൂടാതെ ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. മാസപ്പിറവി കാണുന്നതിനനുസരിച്ചായിരിക്കും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം.


Source link

Exit mobile version