കപ്പൽ ജീവനക്കാരെല്ലാം ഇന്ത്യക്കാർ, മുന്നറിയിപ്പ് നൽകിയത് അപകടതീവ്രത കുറച്ചു; അഭിനന്ദിച്ച് US അധികൃതർ


ന്യൂയോർക്ക്: ബാൾട്ടിമോർ പാലം ചരക്ക് കപ്പലിടിച്ച് തകർന്ന സംഭവത്തിൽ രക്ഷകരായി പ്രവർത്തിച്ചവരെ പ്രശംസിച്ച് മേരിലാൻഡ് ഗവർണർ. ഇന്ത്യക്കാരായ 22 കപ്പൽ ജീവനക്കാരുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും ഗവർണർ വെസ് മൂർ പറഞ്ഞു.നിയന്ത്രണം വിട്ട ഉടൻ തന്നെ കപ്പലിൽനിന്ന് ജീവനക്കാർ മുന്നറിയിപ്പ് സിഗ്നൽ നൽകിയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുന്നറിയിപ്പിനു പിന്നാലെ പാലത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കാനായത് അപകടത്തിന്റെ ആഘാതം കുറക്കാൻ ഇടയാക്കിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.


Source link

Exit mobile version