WORLD

സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായി നടപടി വേണം; കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യു.എസ്


ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി വിവിധ രാജ്യങ്ങൾ. അറസ്റ്റിൽ ജർമ്മനി ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി അമേരിക്ക രംഗത്തെത്തി. വിഷയം നിരീക്ഷിച്ചുവരികയാണെന്നും യു.എസ്. വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു..കെജ്‌രിവാളിന്റെ കാര്യത്തില്‍ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ വക്താവ് പ്രതികരിച്ചു. കെജ്രിവാളിന്റെ അറസ്റ്റ് അമേരിക്കൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എസ്. വക്താവ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇ മെയിൽ വഴി നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു യു.എസ്. വക്താവ് ഇക്കാര്യം അറിയിച്ചത്.


Source link

Related Articles

Back to top button