CINEMA

നക്ഷത്ര അമ്മയുടെ തനിപ്പകർപ്പ്; പാത്തുവിനും നാച്ചുവിനുമൊപ്പം പൂര്‍ണിമ

നക്ഷത്ര അമ്മയുടെ തനിപ്പകർപ്പ്; പാത്തുവിനും നാച്ചുവിനുമൊപ്പം പൂര്‍ണിമ | Poornima Indrajith Nakshathra Indrajith

നക്ഷത്ര അമ്മയുടെ തനിപ്പകർപ്പ്; പാത്തുവിനും നാച്ചുവിനുമൊപ്പം പൂര്‍ണിമ

മനോരമ ലേഖകൻ

Published: March 26 , 2024 03:29 PM IST

Updated: March 26, 2024 03:36 PM IST

1 minute Read

നക്ഷത്രയ്ക്കും പ്രാർഥനയ്ക്കുമൊപ്പം പൂർണിമ ഇന്ദ്രജിത്ത്

മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്. ഒരേ നിറത്തിലെ സാരിയിലാണ് അമ്മയും മകൾ നക്ഷത്രയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്ര അമ്മയുടെ തനി പകർപ്പാണെന്നാണ് ആരാധകരുടെ കമന്റുകൾ. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും രണ്ടാമത്തെ മകളാണ് നക്ഷത്ര. 

പാത്തു, നാച്ചു എന്നാണ് ഇവരെ വീട്ടിൽ വിളിക്കുന്ന പേരുകൾ. പ്രാർഥനയും നക്ഷത്രയും ചെറുപ്രായത്തിൽ തന്നെ തങ്ങളുടേതായ രീതിയിൽ കഴിവ് തെളിയിച്ചവരാണ്. പ്രാർഥനയ്ക്കു പാട്ടിനോടാണ് താല്പര്യം.  നക്ഷത്രയാകട്ടെ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിൽ ഒരുകൈ നോക്കിയിട്ടുണ്ട്.  

ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ടിയാന്‍ എന്ന സിനിമയിൽ നക്ഷത്രയും അഭിനയിച്ചിരുന്നു. അതിന് ശേഷം പരസ്യ ചിത്രങ്ങളിലും  താരപുത്രി അഭിനയിച്ചിട്ടുണ്ട്.  ഡാൻസിലും പാട്ടിലും ചിത്രം വരയിലുമെല്ലാം കഴിവുതെളിയിക്കുന്ന നക്ഷത്ര സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്.  

വിദേശത്ത് ഉപരിപഠനം നടത്തുന്ന മൂത്തമകൾ പ്രാർഥനയും സിനിമയില്‍ പാട്ട് പാടി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാർഥന പാടിയിട്ടുണ്ട്. ഹെലൻ സിനിമയിലെ ‘താരാപഥമാകേ’ എന്ന ഗാനത്തിന് സൈമ അവാർഡിൽ മലയാളത്തിൽനിന്നു മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

English Summary:
Poornima Indrajith with her daughters Prarthana and Nakshathra Indrajith

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-poornimaindrajith mo-entertainment-music-prarthanaindrajith f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-26 mo-entertainment-common-malayalammovienews 35rgbd96mt7209fiqn4hda4erc f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024-03-26 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button