CINEMA

ഹോളി ആഘോഷിച്ച് താര സുന്ദരികൾ; ചിത്രങ്ങൾ

ഹോളി ആഘോഷിച്ച് താര സുന്ദരികൾ; ചിത്രങ്ങൾ | Actress Holi Celebration Actress

ഹോളി ആഘോഷിച്ച് താര സുന്ദരികൾ; ചിത്രങ്ങൾ

മനോരമ ലേഖകൻ

Published: March 26 , 2024 02:13 PM IST

1 minute Read

ഹോളി ആഘോഷിച്ച് നടിമാർ

ഹോളി ആഘോഷിച്ച് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ. നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യയില്‍ വസന്തകാലത്തെ വരവേല്‍ക്കുന്ന ആഘോഷം കൂടിയാണ്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കരീന കപൂർ അടക്കം നിരവധി ബോളിവുഡ് താരങ്ങളും ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ റാഹയ്ക്കുമൊപ്പമായിരുന്നു നടി നദിയ മൊയ്തുവിന്റെ ഹോളി ആഘോഷം. മുംബൈയിൽ നദിയ മൊയ്തു താമസിക്കുന്ന അതേ അപ്പാർട്മെന്റിലാണ് രൺബീറും കുടുംബവും താമസിക്കുന്നത്.

ബോളിവുഡ് താര ദമ്പതികളായ ജാക്കി ഭഗ്നാനിയുടെയും രാകുൽ പ്രീതിന്റെയും വിവാഹശേഷമുള്ള ആദ്യ ഹോളിയായിരുന്നു ഇത്തവണ. ആഘോഷ ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
വിമല രാമനും കുടുംബത്തോടുമൊപ്പമായിരുന്നു രമ്യ കൃഷ്ണന്റെ ഹോളി ആഘോഷം. ആഘോഷ വിഡിയോ വിമല രാമൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

പുതിയ സിനിമയായ ബഡേ മിയാൻ ചോട്ടേ മിയാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്രോഫിന്റെയും ഹോളി ആഘോഷം. രസകരമായ വിഡിയോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

English Summary:
Here’s How Priyanka Chopra, Ranbir Kapoor, Nimisha Sajayan And Others Celebrated Holi With Their Family And Kids

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-raalaxmi 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-26 mo-entertainment-common-bollywood mo-entertainment-common-bollywoodnews mo-entertainment-common-malayalammovienews mo-entertainment-movie-nimishasajayan f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024-03-26 f3uk329jlig71d4nk9o6qq7b4-list 1jkasdt1o1k9febt1ss95t7cf5


Source link

Related Articles

Back to top button