പോർട്ട് മോറെസ്ബി: ഓഷ്യാനിയ രാജ്യമായ പാപുവ ന്യൂ ഗിനിയയിലുണ്ടായ ഭൂചലനത്തിൽ മൂന്നു പേർ മരിച്ചു. 70 വീടുകൾ തകർന്നു. റിക്ടർസ്കെയ്ലിൽ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പസഫിക് ദ്വീപ് രാജ്യത്തിന്റെ വടക്കുഭാഗത്ത് പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 6.22 നായിരുന്നു ഭൂകമ്പമുണ്ടായത്. രണ്ടു കുട്ടികളും സ്ത്രീയുമാണു മരിച്ചത്. അംബുണ്ടിയിൽനിന്ന് 38 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്ക് മാറിയായിരുന്നു പ്രഭവകേന്ദ്രം.
അംബുണ്ടിയിലും 25,000-ത്തിലേറെ പേർ താമസിക്കുന്ന വെവാക്കിലും ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടു. കൊറോഗു, സൊത്മേരി, ജിക്കിനുംബു ഗ്രാമങ്ങളിലായി 73 വീടുകളും പാലവും തകർന്നു.
Source link