WORLD

പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം; മൂ​ന്നു പേ​ർ മ​രി​ച്ചു


പോ​​​​ർ​​​​ട്ട് മോ​​​​റെ​​​​സ്ബി: ഓ​​​​ഷ്യാ​​​​നി​​​​യ​ രാ​​​​ജ്യ​​​​മാ​​​​യ പാ​​​​പു​​​​വ ന്യൂ ​​​​ഗി​​​​നി​​​​യ​​​​യി​​​​ലു​​​​ണ്ടാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​ത്തി​​​​ൽ മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു. 70 വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. റി​​​​ക്ട​​​​ർ​​​​സ്കെ​​​​യ്‌​​​​ലി​​​​ൽ 6.9 രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​സ​​​​ഫി​​​​ക് ദ്വീ​​​​പ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ​​​​ട​​​​ക്കുഭാ​​​​ഗ​​​​ത്ത് പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ 6.22 നാ​​​​യി​​​​രു​​​​ന്നു ഭൂ​​​​ക​​​​മ്പ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളും സ്ത്രീ​​​​യു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. അം​​​​ബു​​​​ണ്ടി​​​​യി​​​​ൽ​​നി​​​​ന്ന് 38 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ കി​​​​ഴ​​​​ക്ക്-​​​​വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക് മാ​​​​റി​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം.

അം​​​​ബു​​​​ണ്ടി​​​​യി​​​​ലും 25,000-ത്തി​​​​ലേ​​​​റെ പേ​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്ന വെ​​​​വാ​​​​ക്കി​​​​ലും ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​തം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. കൊ​​​​റോ​​​​ഗു, സൊ​​​​ത്മേ​​​​രി, ജി​​​​ക്കി​​​​നും​​​​ബു ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 73 വീ​​​​ടു​​​​ക​​​​ളും പാ​​​​ല​​​​വും ത​​​​ക​​​​ർ​​​​ന്നു.


Source link

Related Articles

Back to top button