ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്


ചെ​​​​ന്നൈ: ഒ​​​​രു വ്യാ​​​​ഴ​​​​വ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഐ​​​​പി​​​​എ​​​​ൽ ക​​​​ലാ​​​​ശ​​​​പ്പോ​​​​രാ​​​​ട്ടം ചെ​​​​ന്നൈ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്നു. പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ എം.​​​​എ. ചി​​​​ദം​​​​ബ​​​​രം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ മേ​​​​യ് 26 നാ​​​​ണ് ആ​​​വേ​​​ശ​​​ക്കി​​​രീ​​​ടം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പോ​​​ര്. 2011ലും 2012ലും ഫൈ​​​​ന​​​​ൽ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ആ​​​​തി​​​​ഥ്യം വ​​​​ഹി​​​​ച്ച​​​​ത് ചെ​​​​ന്നൈ ആ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ചു​​​​ത​​​​വ​​​​ണ കി​​​​രീ​​​​ട ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ ഹോം​​​​ഗ്രൗ​​​​ണ്ടാ​​​​യ ചെ​​​​ന്നൈ​​​​യി​​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണ് ര​​​​ണ്ടാം ക്വാളിഫയറും, മേ​​​​യ് 24ന്. ​​​ആ​​​​ദ്യ ക്വാളിഫയർ 21ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലാ​​​​ണ്. പി​​​​റ്റേ​​​​ന്ന് ഇ​​​​തേ വേ​​​​ദി​​​​യി​​​​ൽ എ​​​​ലി​​​​മി​​​​നേ​​​​റ്റ​​​റും ന​​​ട​​​ത്തു​​​മെ​​​ന്ന് ര​​​​ണ്ടാം​​​​പാ​​​​ദ മ​​​​ത്സ​​​​ര​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഏ​​​​പ്രി​​​​ൽ എ​​​​ട്ടി​​​​ന് ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സും ത​​​​മ്മി​​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​തോ​​​ടെ ര​​​ണ്ടാം​​​പാ​​​ദ മ​​​ത്സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും. മാ​​​​ർ​​​​ച്ച് 22 നു ​​​​തു​​​​ട​​​​ങ്ങി ഏ​​​​പ്രി​​​​ൽ എ​​​​ഴു​​​​വ​​​​രെ​​​​യു​​​​ള്ള ആ​​​​ദ്യ​​​ഘ​​​ട്ട മ​​​ത്സ​​​ര​​​ക്ര​​​മം നേ​​​​ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ക്ര​​​മം നി​​​ശ്ച​​​യി​​​ച്ച​​​ത്.


Source link

Exit mobile version