ദുരഭിമാനം: പാക്കിസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും കൊലപ്പെടുത്തി
പെഷവാർ: പാക്കിസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. പെഷവാർ ജില്ലയിലെ ഷെയ്ഖ് മുഹമ്മദി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ ഭർത്താവ് വാഹിദ് അക്ബറും സഹോദരന്മാരായ വസീമും കമലും ചേർന്ന് യുവതിയെ മുറിക്കുള്ളിൽവച്ചും സുഹൃത്ത് ദൗദിനെ വീടിന് പുറത്തുവച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് അഞ്ച് കുട്ടികളുണ്ട്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിവർഷം 1,000 സ്ത്രീകളാണ് ദുരഭിമാനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത്. ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ മിക്കപ്പോഴും കുടുംബാംഗങ്ങളാണ്.
Source link