SPORTS

ടീം മുന്നേറിയില്ലെങ്കി​​ൽ വി​​ര​​മി​​ക്കു​​മെ​​ന്ന് കോ​​ച്ച് ഇ​​ഗോ​​ർ സ്റ്റി​​മാ​​ച്ച്


ഗോ​​ഹ​​ട്ടി: 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളി​​ലെ മൂ​​ന്നാം റൗ​​ണ്ടി​​ലേക്ക് ഇ​​ന്ത്യ മുന്നേറിയി​​ല്ലെ​​ങ്കി​​ൽ രാ​​ജി​​വ​​യ്ക്കു​​മെ​​ന്ന് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​ഗോ​​ർ സ്റ്റി​​മാ​​ച്ച്. യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ നേ​​രി​​ടും. മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി​​യാ​​ൽ 2027 എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​നു നേ​​രി​​ട്ട് യോ​​ഗ്യ​​ത ല​​ഭി​​ക്കും. ഇ​​ന്ത്യ​​യെ മൂ​​ന്നാം റൗ​​ണ്ടി​​ൽ എ​​ത്തി​​ച്ചി​​ല്ലെ​​ങ്കി​​ൽ, അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ അ​​ധ്വാ​​ന​​ത്തി​​ൽ ഇ​​വി​​ടെ ചെ​​യ്ത എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളി​​ലും അ​​ന്ത​​സോ​​ടെ, അ​​ഭി​​മാ​​ന​​ത്തോ​​ടെ ഞാ​​ൻ പോ​​കും. ഞാ​​ൻ എ​​ന്‍റെ സ്ഥാ​​നം മ​​റ്റൊ​​രാ​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും.

മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്താ​​ൻ ഇ​​ന്ത്യ​​ക്ക് ഇ​​നി​​യും അ​​വ​​സ​​ര​​മു​​ണ്ട്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ജ​​യി​​ക്ക​​ണം. അ​​ഫ്ഗാ​​നെ​​തി​​രേ എ​​വേ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​യേ​​ണ്ടി​​വ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ക്കു ക്ഷീ​​ണ​​മാ​​യ​​ത്. 2019ൽ ​​ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ സ്റ്റി​​മാ​​ച്ചി​​ന്‍റെ ക​​രാ​​ർ ക​​ഴി​​ഞ്ഞ വ​​ർ​​ഷം 2026 വ​​രെ നീ​​ട്ടി​​യി​​രു​​ന്നു.


Source link

Related Articles

Back to top button