Site icon onlinekeralanews.com

‘എൽഡിഎഫ്  സ്ഥാനാർത്ഥിയെ  ഇടതുപക്ഷക്കാരനായി  കാണുന്നില്ല’; പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ വി കുഞ്ഞികൃഷ്ണൻ



പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കോട്ടയായ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്‌ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കോൺഗ്രസ് പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സിപിഎം സ്ഥാനാർത്ഥി ടി ഐ മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന നിലപാടും കുഞ്ഞികൃഷ്ണൻ മുന്നോട്ടുവച്ചു. വാർത്താസമ്മേളനത്തിലാണ് കുഞ്ഞികൃഷ്ണന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.’എല്ലാവരുടെയും പിന്തുണ അഭ്യാർത്ഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ല. പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞുകൊടുക്കരുത്. പാർട്ടിക്കുള്ളിൽ ഞാൻ നേരത്തെ ഉയർത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മധുസൂദനനെ സ്ഥാനാർത്ഥി ആക്കില്ലെന്നാണ് കരുതിയത്. ഇത്ര ആരോപണം ഉണ്ടായിട്ടും മാറ്റിയില്ല. എന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ മത്സരിച്ചേ മതിയാവൂ. അഴിമതിക്കെതിരെയുള്ള പോരാട്ടമാണിത്. ഇടതുപക്ഷത്തിന് എതിരല്ല.


Source link

Exit mobile version