എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിനായി മാത്രം പൃഥ്വിരാജ് മാറ്റിവച്ചത് ഒന്നര വർഷം

എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിനായി മാത്രം പൃഥ്വിരാജ് മാറ്റിവച്ചത് ഒന്നര വർഷം | Prithviraj Empuraan Movie

എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിനായി മാത്രം പൃഥ്വിരാജ് മാറ്റിവച്ചത് ഒന്നര വർഷം

മനോരമ ലേഖകൻ

Published: March 25 , 2024 01:13 PM IST

1 minute Read

പൃഥ്വിരാജ് സുകുമാരൻ

‘എമ്പുരാന്’ വേണ്ടി ഏറ്റവും ഉചിതമായ ഷൂട്ടിങ്ങ് ലൊക്കേഷൻ കണ്ടെത്താൻ പൃഥ്വിരാജ് ചെലവഴിച്ചത് നീണ്ട പതിനെട്ട് മാസങ്ങൾ. കേരളത്തിലേക്കാൾ വിദേശ രാജ്യങ്ങളാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രധാന ലൊക്കേഷൻസ്.
ലൂസിഫറിലെപ്പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും എമ്പുരാന്റെ കഥ പറയുന്നുണ്ടെങ്കിലും സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയിൽ എമ്പുരാനിൽ മറ്റൊരു ലോകമുണ്ടെന്ന് പൃഥ്വി പറയുന്നു. സിനിമയിൽ കാണിക്കുന്നതുപോലെ തന്നെ യഥാർഥ രാജ്യങ്ങളിൽ പോയി തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്റെ പ്രധാന പ്രത്യേകത.

2022 അവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിങ് ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് 2023 ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.
കരിയറിലെ ഒന്നര വർഷം ലൊക്കേഷൻ ഹണ്ടിനായി മാത്രം പൃഥ്വിരാജ് മാറ്റിവച്ചു. യുകെ, അമേരിക്ക, ലഡാക്ക് എന്നിവടങ്ങളിലെ ഷെഡ്യൂളുകൾ നിലവിൽ പൂർത്തിയായി കഴിഞ്ഞു. ചിത്രീകരണം ഇപ്പോൾ ഇരുപത് ശതമാനം പൂർത്തിയായിക്കഴിഞ്ഞു. യുഎഇയിലും ഇന്ത്യയിലുമുള്ള ഭാഗങ്ങൾ ആണ് അവശേഷിക്കുന്നത്. 

2019ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ലൂസിഫറിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ താരം മോഹൻലാൽ ഖുറേഷി-അബ്‌റാം ആയി വീണ്ടുമെത്തുന്നു.  എമ്പുരാനിൽ മുണ്ടുമടക്കി കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു.  
മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം.

മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എംപുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

English Summary:
Prithviraj spent 18 months searching for perfect filming locations for Empuraan

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-25 5glu0kgbbt3i92026pavg3j7uv 7rmhshc601rd4u1rlqhkve1umi-2024-03-25 mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-titles0-empuraan


Source link
Exit mobile version