ASTROLOGY

നിറങ്ങളിൽ നീരാടി ഇന്ന് ഹോളി; തിന്മയുടെ മേൽ നന്മയുടെ വിജയം

നിറങ്ങളിൽ നീരാടി ഇന്ന് ഹോളി; തിന്മയുടെ മേൽ നന്മയുടെ വിജയം– Significance of Holi

നിറങ്ങളിൽ നീരാടി ഇന്ന് ഹോളി; തിന്മയുടെ മേൽ നന്മയുടെ വിജയം

രവീന്ദ്രൻ കളരിക്കൽ

Published: March 25 , 2024 11:45 AM IST

1 minute Read

തിന്മയുടെ മൂർത്തീരൂപമായ ഹിരണ്യകശിപു എന്ന അസുരനെ മഹാവിഷ്ണു നരസിംഹരൂപത്തിലെത്തി വധിച്ചത് ഈ ദിവസമാണ്

Image Credit: LightField Studios/ Shutterstock

തിന്മയുടെ മേൽ നന്മയുടെ വിജയമായ ഹോളി ആഘോഷം ഇന്ന്. ഫാൽഗുനമാസത്തിലെ വെളുത്ത വാവ് വരുന്ന രാത്രിയിലാണ് ഹോളി ആഘോഷങ്ങൾക്കു തുടക്കം. പിറ്റേന്നു പകൽ രംഗോളി ഹോളി എന്ന പേരിൽ നിറങ്ങളുടെ ഹോളി ഉത്സവവും.

ഇന്നലെ ആയിരുന്നു പൗർണമി. ഇന്നു നിറങ്ങളിൽ നീരാടി ഹോളി ആഘോഷവും. തിന്മയുടെ മൂർത്തീരൂപമായ ഹിരണ്യകശിപു എന്ന അസുരനെ മഹാവിഷ്ണു നരസിംഹരൂപത്തിലെത്തി വധിച്ചത് ഈ ദിവസമാണ് എന്നാണ് ഐതിഹ്യം.

ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളികയുടെ രൂപമുണ്ടാക്കി പൗർണമി രാത്രിയിൽ പ്രതീകാത്മകമായി കത്തിക്കുന്ന ആചാരവുമുണ്ട്. ഹോളികാദഹനം എന്നാണ് ഇതിനു പറയുന്നത്. മഹാവിഷ്ണുവിനെയും ദേവിയെയുമാണ് ഹോളി ദിവസം ആരാധിക്കുന്നത്.

English Summary:
Significance of Holi

30fc1d2hfjh5vdns5f4k730mkn-list 7os2b6vp2m6ij0ejr42qn6n2kh-2024-03-25 raveendran-kalarikkal 7ojfjc73g7hpep2m98s1f7ng6b 7os2b6vp2m6ij0ejr42qn6n2kh-2024 30fc1d2hfjh5vdns5f4k730mkn-2024-03-25 mo-religion-holi 30fc1d2hfjh5vdns5f4k730mkn-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 30fc1d2hfjh5vdns5f4k730mkn-2024-03 7os2b6vp2m6ij0ejr42qn6n2kh-2024-03


Source link

Related Articles

Back to top button