INDIALATEST NEWS

നിതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ ലണ്ടനിൽ ട്രക്ക് ഇടിച്ച് മരിച്ചു

ലണ്ടനിൽ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു | Indian student dies in accident while cycling back home in london | National News | Malayalam News | Manorama News

നിതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ ലണ്ടനിൽ ട്രക്ക് ഇടിച്ച് മരിച്ചു

ഓൺലൈൻ ഡെസ്ക്

Published: March 25 , 2024 09:26 AM IST

1 minute Read

ചീസ്ത കൊച്ചാർ Photo credit: X\Amitabh Kant

ലണ്ടൻ∙ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ ചീസ്ത കൊച്ചാർ (33) ട്രക്ക് ഇടിച്ച് മരിച്ചു. നിതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു. നിതി ആയോഗിന്റെ മുൻ സിഇഒ അമിതാഭ് കാന്ത് സമൂഹ മാധ്യമമായ എക്സിലൂടെയാണ് വാർത്ത പങ്കുവച്ചത്. മാലിന്യം വഹിക്കുന്ന ട്രക്കാണ് മാർച്ച് 19നാണ് ചീസ്തയെ ഇടിച്ചത്. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.

Cheistha Kochar worked with me on the #LIFE programme in @NITIAayog She was in the #Nudge unit and had gone to do her Ph.D in behavioural science at #LSE Passed away in a terrible traffic incident while cycling in London. She was bright, brilliant & brave and always full of… pic.twitter.com/7WyyklhsTA— Amitabh Kant (@amitabhk87) March 23, 2024

“ചീസ്ത കൊച്ചാർ എന്നോടൊപ്പം നീതി ആയോഗിന്റെ പ്രോഗ്രാമിൽ ജോലി ചെയ്തിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ പിഎച്ച്ഡി ചെയ്യാനാണ് അവൾ ലണ്ടനിലേക്ക് പോയത്. സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോകുന്നതിനിടെ ട്രക്ക് ഇടിച്ച് മരിക്കുകയായിരുന്നു. അവൾ മിടുക്കിയും ധീരയുമായിരുന്നു. എപ്പോഴും നിറഞ്ഞുനിൽക്കുന്നവളായിരുന്നു. വളരെ നേരത്തെ പോയി. ആദരാഞ്ജലികൾ’ – അമിതാഭ് കാന്ത് എക്സിൽ കുറിച്ചു.

ഗുരുഗ്രാം സ്വദേശിയായ ചീസ്ത കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് പോയത്. ഡൽഹി സർവകലാശാല, അശോക സർവകലാശാല, പെൻസിൽവാനിയ–ചിക്കാഗോ സർവകലാശാലകൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2021–23 കാലയളവിലാണ് ചീസ്ത നീതി ആയോഗിൽ പ്രവർത്തിച്ചിരുന്നത്.

English Summary:
Indian student dies in accident while cycling back home in london

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 15hpjjd4mbeb9b41hpmotg02t9 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-25 40oksopiu7f7i7uq42v99dodk2-2024-03-25 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-unitedkingdom-london mo-news-world-countries-india-indianews 7oefffgtslsjk6dc1vlb5n0m8n mo-crime-roadaccident 40oksopiu7f7i7uq42v99dodk2-2024




Source link

Related Articles

Back to top button