ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 25, 2024


മേടം (അശ്വതി, ഭരണി, കാർത്തിക ¼)സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ഈശ്വര വിശ്വാസം വർധിക്കും. ചില പ്രധാന ചർച്ചകളുടെ ഭാഗമാകാൻ സാധിക്കും. ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ പുറത്ത് നിന്നുള്ളവരുടെ ഉപദേശം സ്വീകരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ലക്ഷ്യത്തിൽ ഉറച്ച് നിൽക്കുന്നതായി കാണപ്പെടും. കുട്ടികളുമായി പുറത്ത് പോകാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. ബന്ധുക്കൾ വഴി സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സമാധാന സംഭാഷണത്തിലൂടെ കുടുംബത്തിലെ ഭിന്നത അവസാനിപ്പിക്കാൻ സാധിക്കും. സ്വന്തം ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്. സർക്കാർ ജോലിക്കാർക്ക് അത്ര നല്ലതല്ലാത്ത വാർത്ത കേൾക്കേണ്ടി വരും. ബിസിനസ് മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്‌തേക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. ജോലിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നവർക്ക് മികച്ച അവസരം ലഭിച്ചേക്കും. ഇന്ന് ആളുകളുടെ വിശ്വാസം നേടുന്നതിൽ നിങ്ങൾ വിജയിക്കും. ചില പ്രധാന വിഷയങ്ങളിൽ കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് വീട്ടിലെ മുതിർന്ന അംഗങ്ങളുമായി സംസാരിക്കേണ്ടി വരും. പങ്കാളിക്കായി എന്തെങ്കിലും ചെയ്യാനിടയുണ്ട്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ബിസിനസ് ചെയ്യുന്നവർ വളരെ ആലോചിച്ച് വേണം ഓരോ നീക്കവും നടത്താൻ. ആരുടെയെങ്കിലും വാക്ക് കേട്ട് ഉറപ്പില്ലാത്ത ഒരു പദ്ധതിയിലും പണം നിക്ഷേപിക്കരുത്. വസ്തു ഇടപാടുകളിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഇന്ന് ആരിൽ നിന്നും പണം കടം വാങ്ങുന്നത് ഒഴിവാക്കേണ്ടി വരും. ഒരു കുടുംബാംഗത്തിന് വരുന്ന വിവാഹാലോചനയ്ക്ക് എല്ലാവരും ഒരേ മനസോടെ സമ്മതം നൽകും. ദൂരെ താമസിക്കുന്ന കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിക്കുന്നതാണ്. വരുമാനം മെച്ചപ്പെടും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ബിസിനസ് ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. വ്യാപാര രംഗത്ത് നിലനിൽക്കുന്ന മാന്ദ്യം നീങ്ങും. സൗഹൃദങ്ങൾ ദൃഢമാകും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. മാതാപിതാക്കളുടെ സന്തോഷത്തിനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാനിടയുണ്ട്. നിയമപരമായ ചില കാര്യങ്ങളെ ലാഘവത്തോടെ സമീപിക്കരുത്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)പ്രണയ ജീവിതം നയിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഇരുവരും മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് മുമ്പോട്ട് പോകുക. ഒരേ സമയം പല ജോലികൾ ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ കൂട്ടുകയേയുള്ളൂ. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ ക്ഷമയോടെ പരിഹരിക്കണം. മാതാവിന് ഇന്ന് സന്ദർശകരുണ്ടാകാനിടയുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഭാഗ്യം തുണയ്ക്കുന്ന ദിവസമായിരിക്കും. ഏർപ്പെടുന്ന എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമായിരിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. ജോലി ആവശ്യങ്ങൾക്കായി യാത്ര വേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ആശയക്കുഴപ്പം നിലനിന്നിരുന്ന ജോലികളെല്ലാം പൂർത്തിയാക്കാൻ സാധിക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. കുടുംബാംഗത്തിന്റെ വിവാഹം ഉറപ്പിക്കുന്നതിനാൽ അന്തരീക്ഷം പ്രസന്നമായിരിക്കും. അലസത ഉപേക്ഷിക്കണം. യാത്ര വേണ്ടി വരും. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിങ്ങൾ തിരക്കിലായിരിക്കും. പുതിയ ഒരു വസ്തു കൈവശം വരും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക.ധനു (മൂലം, പൂരാടം, ഉത്രാടം ¼)തൊഴിൽ രംഗത്ത് ചില പുതിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താൻ നിങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകും. ടീം വർക്കിലൂടെ ഏത് വലിയ ജോലിയും കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. ബിസിനസ് ചെയ്യുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ചില തർക്കങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർഥികൾ വെറുതെ സമയം കളയാതെ പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുക.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലിയിൽ അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കുന്നതാണ്. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തണം. ചില ആളുകളെ കരുതിയിരിക്കണം. അവർ നിങ്ങളുടെ വീഴ്ചയ്ക്കായി എന്തെങ്കിലും പ്രവർത്തിക്കാൻ സാധ്യതയുണ്ട്. സ്വന്തം ആരോഗ്യ കാര്യത്തിൽ അവഗണന കാണിക്കരുത്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ഭൗതീക കാര്യങ്ങളിൽ താല്പര്യം വർധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റം പോലുള്ള വാർത്തകൾ ലഭിച്ചേക്കാം. ജോലികളെല്ലാം പൂർണ്ണ ഉത്തരവാദിത്തത്തോടെ ചെയ്യാൻ ശ്രമിക്കുക. വിനോദ പരിപാടികളിൽ ഏർപ്പെടും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും. ദാമ്പത്യത്തിൽ സന്തോഷം ഇരട്ടിക്കാനിടയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)നിങ്ങൾക്ക് പ്രയോജനകരമായ ദിവസമായിരിക്കും. നേരത്തെ ചെയ്ത ജോലികൾ മൂലം ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് തന്നെ പുതിയ ജോലികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്ത് തീർക്കാൻ ശ്രമിക്കണം. വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ചർച്ച നടക്കും. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം.


Source link

Exit mobile version