വീരപ്പന്റെ മകൾ കൃഷ്ണഗിരിയിൽ സ്ഥാനാർഥി – Veerappan’s daughter is candidate in Krishnagiri | Malayalam News, India News | Manorama Online | Manorama News
വീരപ്പന്റെ മകൾ കൃഷ്ണഗിരിയിൽ സ്ഥാനാർഥി
മനോരമ ലേഖകൻ
Published: March 25 , 2024 04:22 AM IST
1 minute Read
വിദ്യാറാണി
ചെന്നൈ ∙ വനം കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി (വിദ്യ) കൃഷ്ണഗിരിയിൽ നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥിയായി മത്സരിക്കും. അഭിഭാഷകയായ വിദ്യാറാണി 2020ൽ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പാർട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ച് എൻടികെയിൽ ചേരുകയായിരുന്നു. കൃഷ്ണഗിരിയിൽ സ്കൂൾ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികൾക്കിടയിൽ സ്വാധീനമുണ്ട്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യ ഉൾപ്പെടെ 20 വനിതാ സ്ഥാനാർഥികളെയാണ് എൻടികെ പ്രഖ്യാപിച്ചത്.
English Summary:
Veerappan’s daughter is candidate in Krishnagiri
32g4mlbsn58e4050o35e1au2ft 40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-25 40oksopiu7f7i7uq42v99dodk2-2024-03-25 mo-politics-elections-loksabhaelections2024 mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-tamilnadu 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link