ഇന്ത്യൻ ഓഹരിസൂചികകൾക്കു കാലിടറുകയാണ്. ഫെഡ് റിസർവ് ഡോളറിന് ഉൗർജം പകരാൻ നടത്തിയ നീക്കം ഇന്ത്യൻ രൂപയെ റിക്കാർഡ് തകർച്ചയിലേക്കു തള്ളിവിട്ടു. തെരഞ്ഞടുപ്പു പടിവാതുക്കൽ എത്തിനിൽക്കേ രൂപയുടെ മൂല്യത്തകർച്ച ധനമന്ത്രാലയത്തെ സമ്മർദത്തിലാക്കും. പ്രതിസന്ധി മറികടക്കാൻ കേന്ദ്രബാങ്ക് തിരക്കിട്ടനീക്കങ്ങൾ നടത്തുന്നുണ്ട്. ഏഷ്യൻ-യുഎസ് വിപണികൾ പലതും വാരാന്ത്യം തളർന്നപ്പോൾ യൂറോപ്യൻ മാർക്കറ്റുകൾ കരുത്തുകാട്ടി. കഷ്ടകാലം മുന്നിൽ ഇന്ത്യൻ മാർക്കറ്റ് നേട്ടത്തിലാണെങ്കിലും ഈ വാരം ഉണർവു നിലനിർത്താൻ അല്പം ക്ലേശിക്കേണ്ടിവരും. ഹോളിയും ദു:ഖവെള്ളിയും വിപണി അവധിയാണ്. അതായത്, അഞ്ചിൽ മൂന്നു ദിവസം മാത്രമാണ് ഇടപാടുകൾ. ഇതിനിടെ, വ്യാഴാഴ്ച്ച മാർച്ച് സീരീസ് സെറ്റിൽമെന്റുണ്ടാകും. ഉൗഹക്കച്ചവടക്കാർ അടവുകൾ മാറ്റിമറിച്ചു ചവിട്ടാനുള്ള സാധ്യതകൾ സൂചികയിൽ ചാഞ്ചാട്ടം സൃഷ്ടിക്കും. പ്രാദേശിക നിക്ഷേപകർ കരുതലോടെ നീക്കം നടത്തേണ്ട സന്ദർഭമാണിത്. ഫണ്ട് ഓപ്പറേറ്റർമാർ ഫ്യൂച്ചര് മാർക്കറ്റിൽ ഇതിനകംതന്നെ അളന്നുമുറിച്ചു നീക്കങ്ങൾ നടത്തിയെന്നുവേണം അനുമാനിക്കാൻ. വിപണിയിലെ ഓപ്പണ് ഇന്ററസ്റ്റിൽ, തൊട്ടു മുൻവാരത്തെ അപേക്ഷിച്ചു കാര്യമായ മാറ്റമില്ല. മാർച്ച് നിഫ്റ്റി വാരാന്ത്യം 22,155ലും ഏപ്രിൽ 22,335ലുമാണ്. രണ്ടും തമ്മിലുള്ള അന്തരം ഉയർന്നതും സെറ്റിൽമെന്റിനു മൂന്നു ദിവസം മാത്രം ശേഷിക്കുന്നതും സമ്മർദമുളവാക്കാം. ചാഞ്ചാടി നിഫ്റ്റി നിഫ്റ്റി സൂചിക 22,120ൽനിന്നു ചൊവാഴ്ച 21,786ലെ ആദ്യ താങ്ങുതകർത്ത് 21,710 റേഞ്ചിലേക്കു വിപണി പരീക്ഷണം നടത്തി. എന്നാൽ 21,538ലെ സപ്പോർട്ട് നിലനിർത്തിയതു വാരാന്ത്യം നിഫ്റ്റിയെ 22,180ലേക്ക് ഉയർത്തിയെങ്കിലും ക്ലോസിംഗിൽ 22,096 പോയിന്റിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ നിഫ്റ്റി 21,817ലെ സപ്പോർട്ട് നിലനിർത്തി 22,277ലേക്കു തിരിച്ചുവരവിനു ശ്രമം നടത്താം. ആ നീക്കം വിജയിച്ചാൽ ഏപ്രിൽ സൂചിക 22,458ലേക്കു ചുവടുവയ്ക്കും. അതേസമയം, ആദ്യ താങ്ങിൽ കാലിടറിയാൽ നിഫ്റ്റി 21,538ലേക്കു പരീക്ഷണം നടത്താം. സൂചികകൾ പലതും ഓവർസോൾഡായത് ബുൾ ഓപ്പറേറ്റർമാരെ പുതിയ ബാധ്യതകൾക്കു പ്രേരിപ്പിക്കും. സൂപ്പർ ട്രെൻഡും പാരാബോളിക്കും സെല്ലിംഗ് മൂഡിലായത് മുന്നേറ്റത്തിനു തടസമാകും.
സെൻസെക്സ് 72,643 പോയിന്റിൽനിന്ന് 71,696ലേക്കു താഴ്ന്നശേഷം 73,345ലേക്ക് ഉയർന്നു. എന്നാൽ, മുൻവാരം സൂചിപ്പിച്ച 73,674ലെ പ്രതിരോധത്തിലേക്ക് അടുക്കാനായില്ല. മാർക്കറ്റ് ക്ലോസിംഗിൽ 72,831 പോയിന്റിലാണ്. വിപണി 73,399ലെ ആദ്യ പ്രതിരോധം മറികടന്നാൽ 73,966 വരെ മുന്നേറാം. സെൻസെക്സിന്റെ താങ്ങ് 71,980-71,128 പോയിന്റിലാണ്. വെടിനിർത്തൽ പ്രതീക്ഷ ക്രൂഡ്ഓയിൽ നവംബറിനുശേഷം ആദ്യമായി ബാരലിന് 84.83 ഡോളറിലെത്തി. ഈസ്റ്ററിനോട് അനുബന്ധിച്ച് ഇസ്രയേൽ-ഗാസ വെടിനിർത്തൽ കരാറിന്റെ സാധ്യത എണ്ണയെ സ്വാധീനിക്കും. ന്യൂയോർക്കിൽ മഞ്ഞലോഹം ട്രോയ് ഒൗണ്സിന് 2155 ഡോളറിൽനിന്ന് 2222 ഡോളർ വരെ തിളങ്ങി. എന്നാൽ ആ തിളക്കത്തിനു മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടായത്. വാരാന്ത്യം 2156 ഡോളറിലേക്ക് ഇടിഞ്ഞശേഷം 2165ലാണ്. മൂന്നാഴ്ചകളിൽ സ്വർണം 2155ലെ സപ്പോർട്ട് നിലനിർത്തിയതു പുതിയ ഉയരങ്ങളിലേക്കു സ്വർണത്തെ നയിക്കാം. 2022ലെ താഴ്ന്ന നിലവാരമായ 1689 ഡോളറിൽനിന്നുള്ള ട്രെൻഡ് ലൈൻ സപ്പോർട്ടിന്റെ ദൃഷ്ടി 2250 ഡോളറിലേക്കാണ്. ചരിത്രവീഴ്ച രൂപ റിക്കാർഡ് മൂല്യത്തകർച്ചയിലാണ്. 82.89ൽനിന്നു നേരിയ റേഞ്ചിൽ നീങ്ങിയ രൂപ വെള്ളിയാഴ്ച ഇടപാടുകളുടെ അവസാന മണിക്കൂറുകൾ വരെ മുൻവാരം വ്യക്തമാക്കിയ 83.36ലെ പ്രതിരോധം നിലനിർത്തി. വ്യാപാരത്തിന്റെ അവസാന രണ്ടു മിനിറ്റിൽ ആടിയുലഞ്ഞ രൂപ ചരിത്രത്തിലെ ഏറ്റവും ദുർബല ക്ലോസിംഗായ 83.42ലാണ്. 54 പൈസയുടെ മൂല്യത്തകർച്ച. ഗ്ലോബൽ ട്രേഡിംഗിൽ മൂല്യം 83.69ലേക്കും നീങ്ങി. മാർച്ച് ആദ്യം രൂപ 82.66ലായിരുന്നു. പുതിയ സാഹചര്യത്തിൽ അടുത്ത രണ്ടു മാസങ്ങളിൽ രൂപ 84ലേക്കു ദുർബലമാകാം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ രൂപയെ സ്വാധീനിക്കും. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു മുന്നിൽ ഡോളർ സാങ്കേതികമായി ബുള്ളിഷ് ട്രെൻഡി ലാണ്.

Source link