തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടി നേഹ ശർമ മത്സരിച്ചേക്കും; സൂചന നൽകി പിതാവ്

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടി നേഹ ശർമ മത്സരിച്ചേക്കും; സൂചന നൽകി പിതാവ് – Latest News | Manorama Online

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടി നേഹ ശർമ മത്സരിച്ചേക്കും; സൂചന നൽകി പിതാവ്

ഓൺലൈൻ ഡെസ്ക്

Published: March 24 , 2024 12:39 PM IST

1 minute Read

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബോളിവുഡ് താരം നേഹ ശർമ മത്സരിച്ചേക്കുമെന്ന സൂചന നൽകി നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ. ബിഹാറിലെ ഭഗൽപുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് അജയ് ശർമ. സഖ്യകക്ഷികളുമായുള്ള ധാരണയ്ക്കൊടുവിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ നാമനിർദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു. 
‘‘ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ അവിടെ നിന്ന് മത്സരിച്ച് വിജയിക്കും. കോൺഗ്രസിന് ഭഗൽപുർ ലഭിക്കുകയാണെങ്കിൽ എന്റെ മകളെ അവിടെ നിന്ന് മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ എംഎൽഎയാണല്ലോ, പാർട്ടി പക്ഷേ എന്നോടുതന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ തീർച്ചയായും മത്സരിക്കും.’’അജയ് ശർമ പറ‍ഞ്ഞു. 

ഇമ്രാൻ ഹാഷ്മിയുടെ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് നേഹ ബോളിവുഡിൽ അരങ്ങേറ്റം നടത്തുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. യാത്രകൾ നടത്തുന്ന നേഹയുടെ യാത്ര വിഡിയോകൾക്ക് നിരവധി ആരാധാകരാണ് സമൂഹമാധ്യമങ്ങളിലുള്ളത്. 21 ദശലക്ഷം ഫോളോവേഴ്സാണ് അവർക്കുള്ളത്. 
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ  ബിഹാറിൽനിന്ന് ഇന്ത്യ മുന്നണി  തുടച്ചുമാറ്റുമെന്നും മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിൽ ബിഹാർ നിർണായക പങ്കുവഹിക്കുമെന്നും അജയ് പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾ ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും അടുത്ത ആഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 

English Summary:
Bollywood Actress Neha Sharma to contest form Bhgalpur

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 3f9co83vnih0vkesu3pdl2ommm 40oksopiu7f7i7uq42v99dodk2-list 7g6pv2q1rilf69imco2pla3m7j 40oksopiu7f7i7uq42v99dodk2-2024-03-24 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 5us8tqa2nb7vtrak5adp6dt14p-2024-03-24 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-congress mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version