ബോണ്ടിന് പ്രത്യുപകാരം കരാറുകൾ: കോൺഗ്രസ്
ബോണ്ടിന് പ്രത്യുപകാരം കരാറുകൾ: കോൺഗ്രസ് – Congress alleged BJP received crores from companies through electoral bonds and awarded central government contracts | Malayalam News, India News | Manorama Online | Manorama News
ബോണ്ടിന് പ്രത്യുപകാരം കരാറുകൾ: കോൺഗ്രസ്
മനോരമ ലേഖകൻ
Published: March 24 , 2024 04:48 AM IST
1 minute Read
ജയറാം രമേശ് (File Photo: JOSEKUTTY PANACKAL / MANORAMA)
ന്യൂഡൽഹി ∙ വൻകിട കമ്പനികളിൽനിന്ന് ഇലക്ടറൽ ബോണ്ട് വഴി കോടികൾ കൈപ്പറ്റിയ ബിജെപി, പ്രത്യുപകാരമായി കേന്ദ്ര സർക്കാരിന്റെ കരാറുകൾ അനുവദിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. 38 കമ്പനികളിൽനിന്ന് 2004 കോടി രൂപ ലഭിച്ച ബിജെപി 3.84 ലക്ഷം കോടി രൂപയുടെ 179 കരാറുകൾ അവർക്കു നൽകിയെന്നും ഇതേക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
അധികാരത്തിലെത്തിയാൽ ഇന്ത്യാസഖ്യം അന്വേഷണത്തിന് ഉത്തരവിടും. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെ റെയ്ഡിനു പിന്നാലെ വിവിധ കമ്പനികളിൽനിന്നായി 1853 കോടി രൂപ ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി സംഭാവന ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു.
സമരം ഏറ്റെടുത്ത് ഇന്ത്യാസഖ്യം; ഒപ്പം മമതയും
ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഈ മാസമവസാനം ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ഇന്ത്യാസഖ്യത്തിന്റെ ആലോചന. നേതാക്കൾ പ്രാഥമികചർച്ച നടത്തി.
ബംഗാളിലെ സീറ്റ് വിഭജനത്തിന്റെ പേരിൽ സഖ്യവുമായി ഇടഞ്ഞ തൃണമൂലും പ്രതിഷേധത്തിന്റെ ഭാഗമാകും. അറസ്റ്റിനെതിരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച സഖ്യ നേതാക്കൾക്കൊപ്പം തൃണമൂലും ചേർന്നിരുന്നു.
English Summary:
Congress alleged BJP received crores from companies through electoral bonds and awarded central government contracts
40oksopiu7f7i7uq42v99dodk2-2024-03 mo-politics-leaders-jairam-ramesh 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-24 40oksopiu7f7i7uq42v99dodk2-2024-03-24 4fktdlj7ggbi4pa2cj3o24ij81 mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-business-electoralbond 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link