കോഴിക്കോട്: ഐ-ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്കു തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം കാണികളുടെ മുന്നിൽ ഇറങ്ങിയ ഗോകുലം കേരളയെ എതിരില്ലാത്ത രണ്ടു ഗോളിന് ഡൽഹി എഫ്സി പരാജയപ്പെടുത്തി. സെർജിയോ ബർബോസ ഡ സിൽവ ജൂണിയറാണ് രണ്ടു ഗോളും നേടിയത്. 39-ാം മിനിറ്റിൽ മഷ്റൂഫ് ഷെരീഫ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ പത്തുപേരുമായാണ് ഗോകുലത്തിനു മത്സരം പൂർത്തിയാക്കേണ്ടിവന്നു.
നിലവിൽ 36 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഗോകുലത്തിന് ജയിച്ചിരുന്നെങ്കിൽ മൂന്നാം സ്ഥാനത്തെത്താമായിരുന്നു. അഞ്ചു മത്സരങ്ങൾക്കുശേഷം ഡൽഹി നേടുന്ന ആദ്യ ജയമാണ്. ജയത്തോടെ ഡൽഹി 26 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി.
Source link