മോദിക്കെതിരെ അജയ് റായ്, ശിവഗംഗയിൽ കാർത്തി ചിദംബരം; കോൺഗ്രസ് നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
മോദിക്കെതിരെ അജയ് റായ് മത്സരിക്കും | Congress Candidate List in Loksabha elections | National News | Malayalam News | Manorama News
മോദിക്കെതിരെ അജയ് റായ്, ശിവഗംഗയിൽ കാർത്തി ചിദംബരം; കോൺഗ്രസ് നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ഓൺലൈൻ ഡെസ്ക്
Published: March 23 , 2024 11:20 PM IST
1 minute Read
അജയ് റായ് (Photo credit: PTI), നരേന്ദ്രമോദി
ന്യൂഡൽഹി∙ കോൺഗ്രസിന്റെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നു ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി സ്ഥാനാർഥിയാകും. പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ സ്ഥാനാർഥിയാക്കുന്നത്.
മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങ് ജനവിധി തേടും. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും. അസം, ആൻഡമൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 46 സ്ഥാനാർഥികളെയാണ് നാലാംഘട്ട പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. സിക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
English Summary:
Congress Candidate List in Loksabha elections
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 1aqi4uutkuuhjg2mclricep68u 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-23 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 5us8tqa2nb7vtrak5adp6dt14p-2024-03-23 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-congress mo-politics-leaders-narendramodi 40oksopiu7f7i7uq42v99dodk2-2024
Source link