ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത എംഎൽഎമാർ ബിജെപിയിൽ

ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത എംഎൽഎമാർ ബിജെപിയിൽ – Latest News | Manorama Online

ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത എംഎൽഎമാർ ബിജെപിയിൽ

ഓൺലൈൻ ഡെസ്ക്

Published: March 23 , 2024 02:42 PM IST

1 minute Read

ബിജെപി അംഗത്വം സ്വീകരിക്കുന്ന മുൻ എംഎൽഎമാർ. Photo: ANI

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ആറു മുൻ കോൺഗ്രസ് എംഎൽഎമാർ  ബിജെപിയിൽ ചേർന്നു. ഇവർക്കൊപ്പം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത മൂന്ന് സ്വതന്ത്രരും ബിജെപിയിൽ അംഗത്വമെടുത്തു.

#WATCH | Six rebel MLAs of Himachal Pradesh- Sudhir Sharma, Ravi Thakur, Inder Dutt Lakhanpal, Devendra Bhutto, Rajendra Rana, and Chaitanya Sharma, join BJP in the presence of Himachal Pradesh BJP President Rajiv Bindal and Union Minister Anurag Thakur. pic.twitter.com/IftAl6U1T5— ANI (@ANI) March 23, 2024

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ, സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് രാജീവ് ബിൻഡാൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. പുതിയ അംഗങ്ങളെ കോൺഗ്രസിലേക്കു സ്വാഗതം ചെയ്ത ജയ്റാം ഠാക്കൂർ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ നിശിതമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാരിനു സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സുധിർ ശർമ, രവി ഠാക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നീ കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടി വിപ്പ് ലംഘിച്ചതിന് ഫെബ്രുവരി 29നാണ് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത്. ആശിഷ് ശർമ, ഹോഷിയാർ സിങ്, കെ.എൽ.ഠാക്കൂർ എന്നിവരാണ് ബിജെപിയിൽ ചേർന്ന സ്വതന്ത്രർ.  

English Summary:
9 MLAs who cross voted in Rajyasabha polls will join BJP today

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 3l5815rp0p66i4cciblet1ast8 40oksopiu7f7i7uq42v99dodk2-2024-03-23 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-23 mo-politics-elections-himachalpradeshloksabhaelection2024 5us8tqa2nb7vtrak5adp6dt14p-list mo-news-national-states-himachalpradesh mo-news-world-countries-india-indianews mo-politics-parties-congress 5lq3o9dba2hdjqj8dth7veuv9g 40oksopiu7f7i7uq42v99dodk2-2024




Source link

Exit mobile version