ഡ്രാഗണുകളെ പറത്തുന്നവന്‍…


കൊച്ചി: ‘ഡ്രാഗണുകളെ പറക്കാന്‍ സഹായിക്കുന്നു….’ ഡീപോള്‍ സണ്ണിയുടെ എക്സ് അക്കൗണ്ട് തുറന്നാല്‍ കാണുന്ന ആദ്യ വാചകം… ഈ മലയാളി കഴിഞ്ഞ ദിവസവും ഒരു ‘ഡ്രാഗണ്‍’ ബഹിരാകാശത്തേക്ക് പറത്തി വിട്ടു. ശനിയാഴ്ച രാവിലെ ആ ഡ്രാഗണ്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിറങ്ങും. കൊച്ചി സ്വദേശിയായ മുപ്പത്തിയാറുകാരന്‍ ഡീപോള്‍ സണ്ണി, ഇലോണ്‍ മസകിന്റെ ബഹിരാകാശ സംരംഭമായ സ്പേസ് എക്സില്‍ സീനിയര്‍ മിഷന്‍ ഇന്റഗ്രേഷന്‍ എന്‍ജിനീയറാണ്.മനുഷ്യരേയും സാധനങ്ങളേയും ബഹിരാകാശത്തെത്തിക്കുന്ന സ്പേസ് എക്സിന്റെ ‘ഡ്രാഗണ്‍’ ബഹിരാകാശ വാഹനത്തിന്റെ മിഷന്‍ മാനേജരുമാണിപ്പോള്‍. ഒന്നുകൂടിയുണ്ട് ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഡീപോള്‍ മിഷന്‍ മാനേജരായിരിക്കുമെന്നാണ് സൂചന.


Source link

Exit mobile version