വോട്ട് ചെയ്ത തെളിവ് ചോദിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി – Voted proof not questionable says Madras High Court | Malayalam News, India News | Manorama Online | Manorama News
വോട്ട് ചെയ്ത തെളിവ് ചോദിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി
മനോരമ ലേഖകൻ
Published: March 23 , 2024 04:42 AM IST
1 minute Read
ചെന്നൈ ∙ തിരഞ്ഞെടുപ്പു ദിവസം ശമ്പളത്തോടുകൂടി അവധി ലഭിച്ചവരോടു വോട്ട് ചെയ്തതിന്റെ രേഖ ആവശ്യപ്പെടാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഒരാളെ വോട്ട് ചെയ്യാൻ എങ്ങനെ നിർബന്ധിക്കുമെന്നും ചോദിച്ചു. തിരഞ്ഞെടുപ്പു ദിവസം ശമ്പളത്തോടെ അവധി ലഭിക്കാൻ വോട്ട് ചെയ്തതിന്റെ തെളിവ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി സ്വദേശി നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിരീക്ഷണം.
ജോലിയുടെ പേരിൽ ആർക്കും വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണു ശമ്പളത്തോടെ അവധി അനുവദിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടിട്ടുള്ളത്. ഒരാൾ വോട്ട് ചെയ്യാതെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്കു മാത്രമായി സ്വകാര്യ കമ്പനി തുറന്നുപ്രവർത്തിക്കുമോയെന്നു ചീഫ് ജസ്റ്റിസ് ഗംഗാപുർവാല, ജസ്റ്റിസ് ഭരത ചക്രവർത്തി എന്നിവർ ചോദിച്ചു.
English Summary:
Voted proof not questionable says Madras High Court
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-23 40oksopiu7f7i7uq42v99dodk2-2024-03-23 48jiqe2jfv6sigekvbgcb05d4b mo-news-common-malayalamnews mo-politics-elections mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-judiciary-madrashighcourt 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link