INDIALATEST NEWS

അറസ്റ്റ്, പിന്നാലെ ഇലക്ടറൽ ബോണ്ട്; മദ്യനയക്കേസ് മാപ്പുസാക്ഷി വക 34 കോടി ബിജെപിക്ക്


ന്യൂഡൽഹി ∙ ഹൈദരാബാദ് കേന്ദ്രമായ അരബിന്ദോ ഫാർമയുടെ ഡയറക്ടർ പി.ശരത് റെഡ്ഡി ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലാകുന്നത് 2022 നവംബർ 10നാണ്. 5 ദിവസത്തിനുശേഷം ഒരു കോടി രൂപ വീതം മൂല്യമുള്ള 5 ബോണ്ടുകൾ കമ്പനി വാങ്ങി. 6 ദിവസം കഴിഞ്ഞ് ബിജെപി ഈ ബോണ്ടുകൾ പണമാക്കി മാറ്റി. പിന്നാലെ കേസിൽ മാപ്പുസാക്ഷിയാകാനുള്ള റെഡ്ഡിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. 5 മാസം കഴിഞ്ഞ് 25 കോടി രൂപയുടെ ബോണ്ടുകൾ കൂടി കമ്പനി വാങ്ങി. ഇപ്രകാരം അരബിന്ദോ ഫാർമ പലപ്പോഴായി ബിജെപിക്കു നൽകിയത് 34 കോടി രൂപ. ബിആർഎസിനും ടിഡിപിക്കും കൊടുത്തത് യഥാക്രമം 15 കോടിയും 2.5 കോടി രൂപയും.
വ്യക്തികളുടെ സംഭാവന ടോപ് 10

(പേര്, തുക, സംഭാവന ലഭിച്ച പാർട്ടികൾ എന്ന ക്രമത്തിൽ )
∙ ലക്ഷ്മി മിത്തൽ (സിഇഒ, ആർസലർമിത്തൽ): 35 കോടി (ബിജെപി)
∙ ലക്ഷ്‍മി വല്ലഭ്ദാസ് മർച്ചന്റ് (റിലയൻസ് കമ്പനികളിൽ ഡയറക്ടർ): 25 കോടി (ബിജെപി)
∙ കെ.ആർ.രാജ ജെ.ടി.: 25 കോടി (ബിജെപി)

∙ രാഹുൽ ഭാട്യ (സ്ഥാപകൻ, ഇൻഡിഗോ): 20 കോടി (തൃണമൂൽ, എൻസിപി)
∙ ഇന്ദർ തക്കൂ‍ർദാസ് ജയ്സിംഘാനി (പോളിക്യാബ് ഗ്രൂപ്പ്): 14 കോടി (ബിജെപി)
പിടിമുറുക്കി, പണമിറക്കി
ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് വഴി 2,471 കോടി രൂപ ബിജെപിക്ക് നൽകിയ 41 കമ്പനികൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടിരുന്നതായി ആരോപണം. ബോണ്ട് കേസിലെ ഹർജിക്കാരിലൊരാളായ ‘കോമൺ കോസി’നു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ട്രസ്റ്റി ജഗ്ദീപ് ഛൊക്കർ തുടങ്ങിയവരുടേതാണ് ഈ കണ്ടെത്തൽ.

2,471 കോടി രൂപയിൽ 1,698 കോടി രൂപ റെയ്ഡുകൾക്കു പിന്നാലെയാണു കമ്പനികൾ നൽകിയത്. 3.7 ലക്ഷം കോടി രൂപയുടെ കരാറുകൾ ലഭിച്ച 33 ബിസിനസ് ഗ്രൂപ്പുകൾ ഇലക്ടറൽ ബോണ്ടുകളിൽ സംഭാവന നൽകിയെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ ഗ്രൂപ്പുകൾ 1,751 കോടി രൂപ ബിജെപിക്ക് നൽകി. 30 കടലാസുകമ്പനികൾ 143 കോടി രൂപ ബിജെപിക്ക് നൽകിയെന്നും ആരോപണമുണ്ട്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് ഹർജികളിലെ ആവശ്യം.
ആദ്യ പത്തിൽ 84% ബിജെപിയുടെ പെട്ടിയിൽ
ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് വഴി ഉയർന്ന സംഭാവന നൽകിയ വ്യക്തികളിൽ ഭൂരിഭാഗവും പണം നൽകിയത് ബിജെപിക്ക്. ആദ്യ 5 സ്ഥാനത്തുള്ള വ്യക്തികളിൽ 4 പേരും ബിജെപിക്കു മാത്രമാണു നൽകിയത്. ആദ്യ 10 പേർ നൽകിയ ആകെത്തുക 180.2 കോടി രൂപ;. ഇതിൽ 84 ശതമാനവും എത്തിയതു ബിജെപിയുടെ പെട്ടിയിൽ. ഒരു കോടി രൂപ വീതമുള്ള ബോണ്ടുകൾ 60 വ്യക്തികളാണു വാങ്ങിയത്. 353 കോടി രൂപയാണു ബോണ്ടുകൾ വഴി ഇവർ വിവിധ പാർട്ടികൾക്കു നൽകിയത്.
റിലയൻസ് ഇൻഡസ്ട്രീസുമായി ബന്ധപ്പെട്ട ‘ക്വിക് സപ്ലൈ ചെയിൻ’ എന്ന സ്ഥാപനം നൽകിയ സംഭാവനയുടെ 91% ബിജെപിക്കാണ് (375 കോടി രൂപ). ശിവസേനയ്ക്ക് 25 കോടിയും എൻസിപിക്കു 10 കോടിയും നൽകി. 21.72 കോടി രൂപ മാത്രം ലാഭമുണ്ടാക്കിയ കമ്പനിയാണ് ഇത്രയും തുക സംഭാവന നൽകിയത്.


Source link

Related Articles

Back to top button