ഇന്ത്യക്കു സമനില; രണ്ടാമത്
അബ്ഹ (സൗദി അറേബ്യ): ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതാ രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കു സമനില. താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനോട് ഇന്ത്യ ഗോൾരഹിത സമനില വഴങ്ങി. വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യക്കു സാധിക്കുമായിരുന്നു. എന്നാൽ, സമനിലയോടെ പോയിന്റ് പങ്കുവച്ചു. എങ്കിലും ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ ഇന്ത്യക്കു സാധിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തർ 3-0ന് കുവൈറ്റിനെ തകർത്തതോടെയാണിത്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഖത്തർ ഒന്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് പോയിന്റുമായി ഇന്ത്യ രണ്ടാമതും മൂന്ന് പോയിന്റുമായി കുവൈറ്റ് മൂന്നാമതുമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ യോഗ്യതാ റൗണ്ടിലെ മൂന്നാം ഘട്ടത്തിൽ പ്രവേശിക്കും.
2023 നവംബർ 16നുശേഷം ഇന്ത്യക്ക് ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ആക്രമണ സംഘത്തിന് 532 മിനിറ്റായി ഗോൾ നേടാൻ സാധിച്ചിട്ടില്ല.
Source link