ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 23, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് പൊതുവെ സന്തോഷകരമായ ദിവസമായിരിക്കും. ചില സാമ്പത്തിക വിഷയങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. പിണക്കം മാറ്റാൻ ജീവിത പങ്കാളിക്ക് വസ്ത്രാഭരണാദികൾ നൽകിയേക്കാം. കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സഹോദര ബന്ധം മെച്ചപ്പെടും. കുടുംബത്തിൽ ഇന്ന് അതിഥി സന്ദർശനം ഉണ്ടാകാനിടയുണ്ട്. ഏതെങ്കിലും പദ്ധതികളിൽ സാമ്പത്തിക നിക്ഷേപം നടത്തുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. ചില പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിച്ചേക്കും. കരാറുകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. പ്രധാനപ്പെട്ട ജോലികളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)പൊതുവെ ഗുണകരമായ ദിവസമാകാനിടയുണ്ട്. ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിറവേറ്റാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലിസ്ഥലത്ത് എതിരാളികൾ ഉണ്ടാകും. നിസാര പ്രശ്നങ്ങളിൽ പ്രണയിതാക്കൾ തമ്മിൽ വഴക്ക് ഉണ്ടായേക്കും. ബന്ധങ്ങളിൽ ഐക്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക. വിദേശത്ത് ബിസിനസ് ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ഇന്ന് യാത്ര ഉണ്ടാകും. ഏറെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. വരുമാനത്തിന് അനുസരിച്ച് ചെലവ് നിർത്താൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കും.Also read: ലക്ഷ്മി നക്ഷത്രങ്ങൾ ഇവയാണ്, ഇവരുടെ പ്രത്യേകതകൾ അറിയാംചിങ്ങം (മകം, പൂരം, ഉത്രം ¼)അപകടകരമായ ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. നല്ല ചിന്തകൾ നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ചില പ്രവർത്തികൾ നേട്ടം കൊണ്ടുവരും. ജോലി അൻസ്വാശിക്കുന്നവർക്ക് ഗുണകരമായ വാർത്ത ലഭിച്ചേക്കും. തിടുക്കത്തിൽ ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്. ചില സർക്കാർ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)പ്രധാനപ്പെട്ട ദിവസമായിരിക്കും ഇന്ന്. ചില പ്രശ്നങ്ങളൊക്കെ പൂർണ്ണമായും ഇല്ലാതാകും. ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക നേട്ടത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കുന്നതാണ്. നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കാവുന്നതാണ്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകുന്നത് മൂലം വളരെ സന്തോഷത്തിലായിരിക്കും. ആരോഗ്യ കാര്യത്തിൽ യാതൊരു അശ്രദ്ധയും കാണിക്കരുത്. അപരിചിതരായ ആളുകളെ പെട്ടന്ന് വിശ്വസിക്കുകയോ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെയ്ക്കുകയോ ചെയ്യരുത്. ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് ഗുണകരമായ വാർത്ത കേൾക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് കാര്യങ്ങൾ പ്രശ്നരഹിതമായി മുമ്പോട്ട് പോകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇന്ന് നിങ്ങൾ വളരെയധികം ബുദ്ധിപൂർവം കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. നേട്ടം ഉണ്ടാക്കാൻ സാധിക്കുന്ന അവസരങ്ങൾ നിങ്ങളെ തേടിയെത്തും. വസ്തു സംബന്ധമായ ഇടപാടിന് അന്തിമ രൂപം നൽകും. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. നിങ്ങളുടെ സംസാരത്തിൽ ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ചിലവുകൾ വർദ്ധിക്കാനിടയുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക സ്ഥിതി താളം തെറ്റും. ഇന്ന് ആരോടും കടം വാങ്ങാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ കഠിനാദ്ധ്വാനവും അർപ്പണബോധവും ജോലിസ്ഥലത്ത് പ്രശംസിക്കപ്പെടും. എന്നാൽ മേലുദ്യോഗസ്ഥരുടെ അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം ഇത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കും. ബിസിനസിൽ നിന്ന് ആഗ്രഹിച്ച ലാഭം നേടാനാകും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പ്രധാന പരീക്ഷകൾക്കൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. ശ്രദ്ധ മുഴുവൻ പഠനത്തിൽ കേന്ദ്രീകരിക്കാൻ സാധിക്കുന്നതാണ്. മാതാവിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ നൽകണം. സമൂഹത്തിൽ സ്വാധീനമുള്ള ചില വ്യക്തികളെ കണ്ടുമുട്ടിയേക്കാം. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചേക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)പുതിയ വസ്തു കൈവശം വന്നുചേരും. വ്യക്തിപരമായ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിടാൻ സാധിക്കും. കുടുംബാംഗങ്ങളുടെ ഉപദേശം മാനിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പെരുമാറ്റത്തിലും സംസാരത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ദീർഘദൂര യാത്ര ഉണ്ടാകും. മനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചു പറയരുത്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ജോലിയിൽ കൂടുതൽ ഉത്സാഹം പ്രകടമാക്കും. ആത്മവിശ്വാസവും ധൈര്യവും വർധിക്കും. ചില ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. ബിസിനസിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നത് സന്തോഷത്തിനിടയാക്കും.
Source link