ബ്ലൈന്‍ഡ് ഫുട്‌ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു


കൊ​​ച്ചി: താ​​യ്‌​​ല​​ൻ​​ഡി​​ലെ ബാ​​ങ്കോ​​ക്കി​​ല്‍ ന​​ട​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്‌​​ട്ര ബ്ലൈ​​ന്‍ഡ് ഫു​​ട്‌​​ബോ​​ള്‍ ടൂ​​ര്‍ണ​​മെ​​ന്‍റി​​നാ​​യു​​ള്ള ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ആ​​ല​​പ്പു​​ഴ സ്വ​​ദ​​ശി​​യും ഗോ​​ള്‍ കീ​​പ്പ​​റു​​മാ​​യ പി.​​എ​​സ്. സു​​ജി​​ത് ടീ​​മി​​ല്‍ ഇ​​ടം​​നേ​​ടി. ടൂ​​ര്‍ണ​​മെ​​ന്‍റി​​ലേ​​ക്ക് ഇ​​ന്ത്യ​​യി​​ല്‍നി​​ന്ന് ഒ​​രു മ​​ല​​യാ​​ളി​​യ​​ട​​ക്കം ര​​ണ്ടു റ​​ഫ​​റി​​മാ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്.

എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി എ. ​​ബൈ​​ജു​​വാ​​ണ് അതിൽ ഒരു റ​​ഫ​​റി. ക​​ഴി​​ഞ്ഞ 16ന് ​​ആ​​രം​​ഭി​​ച്ച അ​​വ​​സാ​​ന​​ഘ​​ട്ട പ​​രി​​ശീ​​ല​​ന ക്യാ​​മ്പി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടീം ​​നാ​​ളെ താ​​യ്‌​​ല​​ൻ​​ഡി​​ലേ​​ക്ക് തി​​രി​​ക്കും. 26ന് ​​ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ ജ​​പ്പാ​​നെ നേ​​രി​​ടും. തു​​ട​​ര്‍ന്നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ താ​​യ്‌​​ലാ​​ന്‍ഡും ലാ​​വോ​​സു​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.


Source link

Exit mobile version