ഐ​​പി​​എ​​ൽ ബൗ​​ളിം​​ഗി​​ലെ പു​​തി​​യ നി​​യ​​മം


ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ പു​​തി​​യ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ പ​​തി​​വാ​​കു​​ന്നു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഇം​​പാ​​ക്ട് പ്ലെ​​യ​​ർ നി​​യ​​മം ഫ​​ലം​​ക​​ണ്ട പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 2024 സീ​​സ​​ണി​​ൽ ബൗ​​ളിം​​ഗി​​ലാ​​ണ് പ​​രി​​ഷ്കാ​​രം. ഈ ​​സീ​​സ​​ണി​​ൽ ബൗ​​ളിം​​ഗി​​ൽ പു​​തി​​യ നി​​യ​​മം ഐ​​പി​​എ​​ൽ അ​​ധി​​കൃ​​ത​​ർ ഏ​​ർ​​പ്പെ​​ടു​​ത്തി. ഓ​​വ​​റി​​ൽ ര​​ണ്ട് ബൗ​​ണ്‍​സ​​ർ ഓ​​വ​​റി​​ൽ ര​​ണ്ട് ബൗ​​ണ്‍​സ​​ർ എ​​റി​​യാം എ​​ന്ന​​താ​​ണ് 2024 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ പു​​തി​​യ​​നി​​യ​​മം. അ​​താ​​യ​​ത് ര​​ണ്ട് ഫാ​​സ്റ്റ് ഷോ​​ർ​​ട്ട് പി​​ച്ച് പ​​ന്തു​​ക​​ൾ ഓ​​വ​​റി​​ൽ എ​​റി​​യാം. ഫാ​​സ്റ്റ് ഷോ​​ർ​​ട്ട് പി​​ച്ച് പ​​ന്തു​​ക​​ൾ ബാ​​റ്റ​​റി​​ന്‍റെ തോ​​ൾ ഉ​​യ​​ര​​ത്തി​​ൽ ക​​ട​​ന്നു​​പോ​​കും എ​​ന്നാ​​ണ് ക​​ണ​​ക്ക്. ഓ​​രോ ഫാ​​സ്റ്റ് ഷോ​​ർ​​ട്ട് പി​​ച്ച് പ​​ന്തി​​നും ശേ​​ഷം അ​​ന്പ​​യ​​ർ ബൗ​​ള​​റെ​​യും ബാ​​റ്റ​​റെ​​യും കാ​​ര്യം അ​​റി​​യി​​ക്കും. മൂ​​ന്നാ​​മ​​ത് ഒ​​രു പ​​ന്തുകൂ​​ടി ഇ​​ത്ത​​ര​​ത്തി​​ൽ എ​​റി​​ഞ്ഞാ​​ൽ നോ​​ബോ​​ൾ ആ​​യി ക​​ണ​​ക്കാ​​ക്കും. മാ​​ത്ര​​മ​​ല്ല, ഫീ​​ൽ​​ഡിം​​ഗ് ക്യാ​​പ്റ്റ​​ന്‍റെ ശ്ര​​ദ്ധ​​യി​​ലും പെ​​ടു​​ത്തും.

ബാ​​റ്റ​​ർ​​ക്ക് ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത ത​​ര​​ത്തി​​ൽ പ​​ന്ത് ബൗ​​ണ്‍​സ് ചെ​​യ്താ​​ൽ അ​​ത് വൈ​​ഡാ​​യാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ക. മാ​​ത്ര​​മ​​ല്ല, ഒ​​രു ഓ​​വ​​റി​​ൽ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട ര​​ണ്ട് ബൗ​​ണ്‍​സ​​റി​​ൽ ഒ​​ന്നാ​​യി ഇ​​ത് ക​​ണ​​ക്കാ​​ക്കു​​ക​​യും ചെ​​യ്യും. ഒ​​രു ബൗ​​ള​​ർ ഒ​​ന്നി​​ല​​ധി​​കം ഓ​​വ​​റി​​ൽ ര​​ണ്ടി​​ല​​ധി​​കം ഫാ​​സ്റ്റ് ഷോ​​ർ​​ട്ട് പി​​ച്ച് പ​​ന്ത് എ​​റി​​ഞ്ഞാ​​ൽ അ​​ന്പ​​യ​​ർ ഫൈ​​ന​​ൽ വാ​​ണിം​​ഗ് ന​​ൽ​​കും. വീ​​ണ്ടും ഇ​​ത് ആ​​വ​​ർ​​ത്തി​​ച്ചാ​​ൽ ബൗ​​ള​​റെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യും. തു​​ട​​ർ​​ന്ന് ആ ​​ഇ​​ന്നിം​​ഗ്സി​​ൽ ആ ​​ബൗ​​ള​​റി​​ന് പ​​ന്ത് എ​​റി​​യാ​​ൻ സാ​​ധി​​ക്കി​​ല്ല. അ​​തോ​​ടെ ഓ​​വ​​ർ മ​​റ്റൊ​​രു ക​​ളി​​ക്കാ​​ർ പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ടി വ​​രും. മാ​​ത്ര​​മ​​ല്ല, മാ​​ച്ച് റ​​ഫ​​റി​​യെ ധ​​രി​​പ്പി​​ച്ച് ബൗ​​ള​​ർ​​ക്ക് എ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നും അ​​ന്പ​​യ​​ർ​​ക്ക് ആ​​വ​​ശ്യ​​പ്പെ​​ടാം.


Source link

Exit mobile version