പന്ത് Vs ധവാൻ
ചണ്ഡിഗഡ്: കന്നി കപ്പ് ലക്ഷ്യമിട്ട് പഞ്ചാബ് കിംഗ്സ് ഇലവനും ഡൽഹി ക്യാപ്പിറ്റൽസും 2024 ഐപിഎൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്നു നേർക്കുനേർ. ചണ്ഡിഗഡിൽ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ചണ്ഡിഗഡ് സ്റ്റേഡിയം ഇതുവരെയും ഐപിഎൽ മത്സരങ്ങൾക്ക് വേദിയായിട്ടില്ല. ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഡൽഹിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വാർണറുടെ കീഴിൽ നിറംമങ്ങിയ ടീമിന്റെ ഒരു ഗംഭീര തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അവസാന സ്ഥാനക്കാരായാണ് ഡൽഹി കഴിഞ്ഞ തവണ സീസണ് അവസാനിപ്പിച്ചത്. ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബിനും കഴിഞ്ഞ സീസണിൽ തിളങ്ങാനായില്ല.
നേർക്കുനേർ ഐപിഎൽ ചരിത്രത്തിൽ 36 തവണ ഡൽഹിയും പഞ്ചാബും ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുടീമും 16 ജയം വീതം നേടി. അവസാനം ഏറ്റുമുട്ടിയ ആറ് കളികളിൽ അഞ്ചിലും ജയം ഡൽഹിക്കായിരുന്നു എന്നതും ശ്രദ്ധേയം. ക്യാപ്റ്റൻ ശിഖർ ധവാൻ, ജോണി ബെയർസ്റ്റൊ, ലിയാം ലിവിംഗ്സ്റ്റണ്, സിക്കന്തർ റാസ തുടങ്ങിവരുൾപ്പെടുന്നതാണ് പഞ്ചാബ് ബാറ്റിംഗ് നിര. കഗിസൊ റബാഡ നയിക്കുന്ന ബൗളിംഗ് നിരയും ഭേദപ്പെട്ടതാണ്. ടീമിലെ ഏക സ്പിന്നർ രാഹുൽ ചഹറാണ്. വാർണർ, പൃഥി ഷാ, മിച്ചൽ മാർഷ്, ഋഷഭ് പന്ത് അടങ്ങുന്ന ഡൽഹി ബാറ്റിംഗ് നിരയും ശക്തം. പരിക്കിന്റെ പിടിയിലായിരുന്ന ആൻറിക് നോർക്കിയയാണ് പേസ് ആക്രമണം നയിക്കേണ്ടത്. കുൽദീപ് യാദവാണ് സപിന്നർ.
Source link