സീറ്റ് നിഷേധിച്ചാലും മണ്ഡ്യ വിടില്ല; ബിജെപിയോട് ഇടഞ്ഞ് സുമലത–Latest News | Manorama Online
സീറ്റ് നിഷേധിച്ചാലും മണ്ഡ്യ വിടില്ല; ബിജെപിയോട് ഇടഞ്ഞ് സുമലത
ഓൺലൈൻ ഡെസ്ക്
Published: March 22 , 2024 07:30 AM IST
1 minute Read
സുമലത (File Photo: J Suresh / Manorama)
ബെംഗളൂരു∙ബിജെപി സീറ്റ് നിഷേധിച്ചെങ്കിലും മണ്ഡ്യയിൽ തന്നെ മത്സരിക്കുമെന്ന് നടിയും അവിടെ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം.
ചിക്കബെല്ലാപുര, ബെംഗളൂരു നോർത്ത് സീറ്റുകൾ ബിജെപി വാഗ്ദാനം ചെയ്തെങ്കിലും താത്പര്യമില്ലെന്ന് അവർ അറിയിച്ചു. 2019ൽ കോൺഗ്രസ് –ദൾ സ്ഥാനാർഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയെ 125876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമലത പരാജയപ്പെടുത്തിയത്.
ഇത്തവണ എൻഡിഎ സ്ഥാനാർഥിയായി നിഖിൽ തന്നെ മത്സരിക്കാനാണു സാധ്യത. കോൺഗ്രസ് നേതാവായിരുന്ന നടൻ അംബരീഷിന്റെ ഭാര്യയായ സുമലത കോൺഗ്രസ് പിന്തുണയോടെ മൽസരിക്കുന്നപക്ഷം, എൻഡിഎ സഖ്യത്തിന് വെല്ലുവിളിയാകും.
English Summary:
Actress and independent MP from Mandya, Sumalatha, has announced that she will contest from Mandya, despite being denied the seat by the BJP.
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-22 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 2cff6ntn46jgb2apf8hl0imug5 5us8tqa2nb7vtrak5adp6dt14p-2024-03-22 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews 3ckr8k3gqsl05ocrbt7qksoidv 40oksopiu7f7i7uq42v99dodk2-2024
Source link