ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി സംയുക്തയും ബിജു മേനോനും

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി സംയുക്തയും ബിജു മേനോനും | Samyuktha Varma and Bju Menon

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി സംയുക്തയും ബിജു മേനോനും

മനോരമ ലേഖകൻ

Published: March 22 , 2024 04:35 PM IST

1 minute Read

സംയുക്ത വർമയും ബിജു മേനോനും

മലയാളികളുടെ പ്രിയ താരദമ്പതികളായ ബിജു മേനോനും സംയുക്താ വർമയും ഗുരുവായൂർ ക്ഷേത്രത്തിൽ. വളരെ വിരളമായി മതമേ ദമ്പതികൾ ഒന്നിച്ച് പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്താറുള്ളൂ. സാരിയിൽ കേരളത്തനിമയോടെയാണ് സംയുക്ത എത്തിയത്. വെള്ളമുണ്ടും നേരിയതുമാണ് ബിജു മേനോന്റെ വേഷം.
ചുറ്റും കൂടിയ നവമാധ്യമ പ്രവർത്തകക്ക് നേരെ പുഞ്ചിരി തൂകാനും ബിജുവും സംയുക്തയും മറന്നില്ല. തൃശൂർ സ്വദേശിയായ സംയുക്ത തൃശൂർ കേരള വർമ കോളജിൽ പഠിക്കുമ്പോഴാണ് ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലുവർഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു.

വിവാഹ ശേഷം കുടുംബിനിയായി മാറിയ സംയുക്ത യോഗ പഠിക്കുകയും യോഗ പരിശീലകയായി മാറുകയും ചെയ്തിരുന്നു. വെള്ളിത്തിരയിൽ ആരംഭിച്ച പ്രണയമാണ് ബിജുവിനെയും സംയുക്തയെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്.

‘തുണ്ട്’ എന്ന ചിത്രത്തിലാണ് ബിജു മേനോൻ അവസാനം പ്രത്യക്ഷപ്പെട്ടത്. ‘നടന്ന സംഭവം’, ‘തലവൻ’ എന്നിവയാണ് നടന്റെ പുതിയ റിലീസുകൾ.

English Summary:
Samyuktha Varma and Bju Menon visit Guruvayur temple

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 hoje5dc442rptjpfpup552jj5 f3uk329jlig71d4nk9o6qq7b4-2024-03-22 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-movie-bijumenon 7rmhshc601rd4u1rlqhkve1umi-2024-03-22 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-samyukthavarma


Source link
Exit mobile version