ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണം വിജയകരം
ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണം വിജയകരം- |RLV Pushpak | ISRO |
ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണം വിജയകരം
ഓൺലൈൻ ഡെസ്ക്
Published: March 22 , 2024 09:35 AM IST
1 minute Read
‘പുഷ്പക്’ പേടകം ∙ ചിത്രം: @isro/X
ബെംഗളൂരു∙ ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു.
ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിങ് ദൗത്യമാണ് നടന്നത്. 2016ലും കഴിഞ്ഞ ഏപ്രിലിലുമായിരുന്നു മുൻപ് വിജയകരമായ പരീക്ഷണങ്ങൾ നടന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ റീയൂസബിൾ ലോഞ്ചിങ് വെഹിക്കിൾ വികസിപ്പിച്ചതെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. ‘‘ഏറ്റവും മികച്ച രീതിയിൽ ബഹിരാകാശ ദൗത്യം നടത്താനായി ഇന്ത്യ നിർമിച്ചതാണ് പുഷ്പക്. ഭാവിയിലെ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരിക്കും. ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതികതയും ഈ ബഹിരാകാശ പേടകത്തിനുണ്ട്.’’– ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി.
English Summary:
ISRO’s Cutting-Edge Pushpak RLV Triumphs
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 5us8tqa2nb7vtrak5adp6dt14p-2024-03-22 5us8tqa2nb7vtrak5adp6dt14p-list 527uq50dg00g5n239r0ko2stu 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-space-isro 40oksopiu7f7i7uq42v99dodk2-2024-03-22 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024
Source link