തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ഉപാധികളില്ലാത്ത മാപ്പപേക്ഷയുമായി പതഞ്ജലി – Patanjali apologies over advertisement | Malayalam News, India News | Manorama Online | Manorama News
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ഉപാധികളില്ലാത്ത മാപ്പപേക്ഷയുമായി പതഞ്ജലി
മനോരമ ലേഖകൻ
Published: March 22 , 2024 04:24 AM IST
Updated: March 21, 2024 10:37 PM IST
1 minute Read
Baba Ramdev Ramdev also known among followers as Baba Ramdev is an Indian yoga guru, businessman and brand ambassador of Patanjali Ayurved. Photo by : J Suresh
ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ വിഷയത്തിൽ ഉപാധികളില്ലാത്ത മാപ്പപേക്ഷയുമായി ‘പതഞ്ജലി ആയുർവേദ’ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകൻ ബാബ രാംദേവും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടും ഇതുണ്ടാകാതിരുന്നതിനെ തുടർന്ന് ഇരുവരും ഏപ്രിൽ 2ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
English Summary:
Patanjali apologies over advertisement
40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-21 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt mo-business-patanjali 1sam7d7q328ghughht6mt7ljgs mo-news-common-malayalamnews 6anghk02mm1j22f2n7qqlnnbk8-2024-03-21 mo-news-national-personalities-babaramdev mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link