കൊച്ചി: വണ്ടർലാ ഹോളിഡേസ് ലിമിറ്റഡിന്റെ കൊച്ചി പാർക്കിൽ പുതിയ ഹൈ ത്രിൽ റൈഡായ ‘എയർ റേസ്’ ആരംഭിച്ചു. നടൻ അർജുൻ അശോകൻ ഉദ്ഘാടനം ചെയ്തു. വണ്ടർലാ മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, കൊച്ചി പാർക്ക് ഹെഡ് എം. എ. രവികുമാർ എന്നിവർ പങ്കെടുത്തു. യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്ത ഹൈ ത്രിൽ റൈഡാണ് എയർ റേസ്. അക്രോബാറ്റിക് വിമാനത്തിലിരിക്കുന്ന അനുഭവമുണ്ടാക്കുന്ന റൈഡ് എട്ടു മീറ്റർ വരെ ഉയരത്തിൽ കയറിയിറങ്ങും. ഇരുഭാഗത്തേക്കും കറങ്ങുന്ന റൈഡിന്റെ മധ്യഭാഗം മിനിറ്റിൽ ആറുതവണ കറങ്ങും. ഒരേസമയം 24 പേർക്കു റൈഡ് ആസ്വദിക്കാം.
അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണു റൈഡിനായി സജ്ജീകരിച്ചിരിക്കുന്നതെന്ന് അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Source link