മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ പത്തു മിനിറ്റിനിടെ രണ്ടു ഭൂചലനം; ആളപായമില്ല

മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ പത്തു മിനിറ്റിനിടെ രണ്ടു ഭൂചലനം; ആളപായമില്ല- Earthquake | Manorama News

മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ പത്തു മിനിറ്റിനിടെ രണ്ടു ഭൂചലനം; ആളപായമില്ല

ഓൺലൈൻ ഡെസ്‌ക്

Published: March 21 , 2024 09:51 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – Istockphoto / Petrovich9)

മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡ്, പർഭാനി ജില്ലകളിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.09നും 6.19നും യഥാക്രമം 4.5, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിംഗോലി ജില്ലയിലെ കലംനൂരി താലൂക്കിലെ ജാംബ് ഗ്രാമത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു നന്ദേഡിലെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നന്ദേഡിൽ, നഗരത്തിന്റെ ചില പ്രദേശങ്ങളിലും ജില്ലയിലെ അർധപുർ, മുദ്ഖേഡ്, നൈഗാവ്, ഡെഗ്ലൂർ, ബിലോളി താലൂക്കുകളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കലക്ടർ അഭിജിത് റാവുത്ത് അഭ്യർഥിച്ചു.

English Summary:
Tremors in parts of Maharashtra’s Nanded and Parbhani; no casualty

5us8tqa2nb7vtrak5adp6dt14p-2024-03 5us8tqa2nb7vtrak5adp6dt14p-2024-03-21 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-21 5us8tqa2nb7vtrak5adp6dt14p-list 5ro79t7pn321abi2fkk2jicdg8 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-environment-earthquake 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 mo-news-national-states-maharashtra


Source link
Exit mobile version