ഇ.ഡി കേസ്: വിചാരണ നീണ്ടാലും അനന്തകാലം തടവ് പറ്റില്ല

ഇ.ഡി കേസ്: വിചാരണ നീണ്ടാലും അനന്തകാലം തടവ് പറ്റില്ല – Enforcement Directorate case: Even if the trial goes on, accused cannot be imprisoned indefinitely | India News, Malayalam News | Manorama Online | Manorama News

ഇ.ഡി കേസ്: വിചാരണ നീണ്ടാലും അനന്തകാലം തടവ് പറ്റില്ല

മനോരമ ലേഖകൻ

Published: March 21 , 2024 03:20 AM IST

1 minute Read

ഭരണഘടന 21–ാം വകുപ്പുപ്രകാരം ജാമ്യത്തിന് അർഹത: സുപ്രീം കോടതി

പ്രതീകാത്മക ചിത്രം. (Photo By: kittirat roekburi/shutterstock)

ന്യൂഡൽഹി ∙ വിചാരണ നീളുന്നതു ചൂണ്ടിക്കാട്ടി പ്രതികളെ അനന്തകാലം തടവിലിടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ദീർഘകാലമായി ജയിലിലിട്ടിരിക്കുന്നതും വിചാരണ നടക്കുന്നില്ലെന്നതും പരിഗണിച്ച് കോടതിക്കു ജാമ്യം അനുവദിക്കാവുന്നതേയുള്ളു.
കള്ളപ്പണം തടയൽ നിയമത്തിലെ (പിഎംഎൽഎ) 45–ാം വകുപ്പ് ഇതിൽനിന്നു കോടതിയെ തടയുന്നില്ലെന്നും ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രതിക്കു ജാമ്യം അനുവദിക്കുന്നതിനുള്ള 2 വ്യവസ്ഥകളാണ് 45–ാം വകുപ്പിൽ പറയുന്നത്. പ്രതി കുറ്റം ചെയ്തിട്ടില്ലെന്നു പ്രഥമദൃഷ്ട്യാ സൂചന ലഭിക്കുക, ജാമ്യത്തിലായിരിക്കെ കുറ്റം നടത്തിയിരിക്കാൻ സാധ്യതയില്ലാതിരിക്കുക എന്നിവയാണവ. എന്നാൽ, ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം സംബന്ധിച്ച ഭരണഘടനയുടെ 21–ാം വകുപ്പുപ്രകാരം ജാമ്യത്തിന് അർഹതയുണ്ട്.  
ഇ.ഡിയുടെ അന്വേഷണം നേരിടുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹായി പ്രേം പ്രകാശ് നൽകിയ ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമർശം. 18 മാസമായി പ്രേം പ്രകാശ് ജയിലിലാണ്. എന്നാൽ, അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവിന്റെ വാദം പരിഗണിച്ച് ജാമ്യം അനുവദിക്കാതെ കേസ് മാറ്റി. തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്താനും കോടതി നിർദേശിച്ചു.

English Summary:
Enforcement Directorate case: Even if the trial goes on, accused cannot be imprisoned indefinitely

40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-21 mo-news-common-malayalamnews 6anghk02mm1j22f2n7qqlnnbk8-2024-03 6anghk02mm1j22f2n7qqlnnbk8-2024-03-21 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 17g5c8p1kdcajfhdvg996gmpgl 6anghk02mm1j22f2n7qqlnnbk8-2024 mo-judiciary-lawndorder-enforcementdirectorate 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version