Site icon onlinekeralanews.com

കരൂ‌‌ർ ദുരന്തം: വിജയ്‌യെ 7 മണിക്കൂർ ചോദ്യം ചെയ്‌തു


ന്യൂഡൽഹി : കരൂർ ദുരന്തത്തിൽ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ ഇന്നലെ ഏഴ് മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്‌തു. ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ. രാത്രിയോടെ വിട്ടയച്ചു. മൂന്നാം തവണയാണ് വിജയ്‌യെ ഡൽഹിക്ക് വിളിച്ചുവരുത്തുന്നത്. ജനുവരിയിൽ രണ്ടുതവണയെത്തി. തനിക്കോ പാ‌ർട്ടിക്കോ ദുരന്തത്തിൽ പങ്കില്ലെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിജയ്. കരൂർ ജില്ലാഭരണകൂടത്തിനും പൊലീസിനും വീഴ്ചകളുണ്ടായി. ടി.വി.കെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം അട്ടിമറിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് സി.ബി.ഐയെ അറിയിച്ചത്. കഴിഞ്ഞ സെപ്‌തംബർ 27ലെ ടി.വി.കെ റാലിക്കിടെ 41 പേർ മരിക്കുകയും 100ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.


Source link

Exit mobile version