തിരുവനന്തപുരം: ബഹിരാകാശ പദ്ധതികൾക്കുള്ള തന്ത്രപ്രധാനമായ വസ്തുക്കൾ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർഎൻഐഐഎസ്ടി) വിക്രം സാരാഭായ് സ്പേസ് സെന്ററുമായി (വിഎസ്എസ്സി) സമഗ്ര ധാരണാപത്രത്തിൽ ഒപ്പുവച്ചു. എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ വിഎസ്എസ്സി ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായരുമായി ഇത് സംബന്ധിച്ച സംയുക്ത ധാരണാപത്രം കൈമാറി. ബഹിരാകാശ പദ്ധതികൾക്കായുള്ള തന്ത്രപ്രധാന ലോഹസങ്കരമടക്കമുള്ള നവീന ഉത്പന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ധാരണ. കേന്ദ്ര സർക്കാരിന്റെ കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സിഎസ്ഐആർ) കീഴിലുള്ള പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമായ എൻഐഐഎസ്ടി ബഹിരാകാശ മേഖലയിലെ ഗവേഷണത്തിലും വികസനത്തിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) പ്രധാന കേന്ദ്രമായ വിഎസ്എസ്സിക്ക് ഈ നേട്ടങ്ങൾ ഫലപ്രദമാകും.
റോക്കറ്റുകൾക്കും ഉപഗ്രഹങ്ങളുടെ നിർമാണത്തിനും ഐഎസ്ആർഒ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏറിയ പങ്കും രാജ്യത്തിനകത്ത് തന്നെയുള്ളവയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. അതേസമയം ഉയർന്ന നിലവാരത്തിലുള്ള സംയുക്തങ്ങളും ഇലക്ട്രോണിക്സ് ഘടകങ്ങളും നിർമിക്കുന്നതിന് നമുക്ക് ഇപ്പോഴും ചില ന്യൂനതകളുണ്ട്. ഈ രംഗത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഡോ. സോമനാഥ് ചൂണ്ടിക്കാട്ടി.

Source link