നിലത്തിരുന്ന് ഉത്സവം കണ്ട് അനുശ്രീ; ചിത്രങ്ങൾ വൈറൽ
നിലത്തിരുന്ന് ഉത്സവം കണ്ട് അനുശ്രീ; ചിത്രങ്ങൾ വൈറൽ
നിലത്തിരുന്ന് ഉത്സവം കണ്ട് അനുശ്രീ; ചിത്രങ്ങൾ വൈറൽ
മനോരമ ലേഖകൻ
Published: March 20 , 2024 03:48 PM IST
1 minute Read
കമുകുംചേരി ഉത്സവത്തിൽ അനുശ്രീ
കമുകുംചേരി ഉത്സവത്തിൽ പങ്കെടുത്ത നടി അനുശ്രീയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവേളയിൽ നിന്നും പകർത്തിയ ചിത്രങ്ങളിൽ നിലത്തിരുന്ന് ഉത്സവക്കാഴ്ചകൾ കാണുന്ന അനുശ്രീയെ ആണ് കാണാനാവുക.
നാട്ടുകാർക്കൊപ്പം നിലത്തിരുന്ന് നാടകം ആസ്വദിക്കുകയാണ് താരം. സുരേഷ് കുന്നകോട് പകർത്തിയ ചിത്രങ്ങളാണിത്.
നാട്ടിലെത്തിയാൽ സിനിമാതാരത്തിന്റെ മേലാപ്പുകളില്ലാതെ നാട്ടുകാർക്കൊപ്പം നിൽക്കുന്ന ആളാണ് അനുശ്രീ. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് താരം.
‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബിജു മേനോൻ–ആസിഫ് അലി ചിത്രം ‘തലവൻ’ ആണ് നടിയുടെ പുതിയ റിലീസ്.
English Summary:
Anusree at Kamukumchery Temple
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-anusree f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03 13pbc9lrgj0of6qihb0det7mvq f3uk329jlig71d4nk9o6qq7b4-2024-03-20 7rmhshc601rd4u1rlqhkve1umi-2024-03-20
Source link