വിക്കിപീഡിയയിൽ നസ്‌ലിന്‍ തരംഗം; വിജയ്‌യ്ക്കും മഹേഷ് ബാബുവിനൊപ്പം താരം
വിക്കിപീഡിയയിൽ നസ്‌ലിന്‍ തരംഗം; വിജയ്‌യ്ക്കും മഹേഷ് ബാബുവിനൊപ്പം താരം | Wikipedia Naslin
വിക്കിപീഡിയയിൽ നസ്‌ലിന്‍ തരംഗം; വിജയ്‌യ്ക്കും മഹേഷ് ബാബുവിനൊപ്പം താരം
മനോരമ ലേഖകൻ
Published: March 20 , 2024 12:15 PM IST
1 minute Read
നസ്‌ലിൻ
കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ നസ്‌ലിനും. തെന്നിന്ത്യയില്‍ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് ബാബുവും. ‘പ്രേമലു’ സിനിമയുടെ വൻ വിജയമാണ് നസ്‍ലിന്റെ ഈ നേട്ടത്തിനു കാരണം.
മമ്മൂട്ടി, പ്രഭാസ്, ധനുഷ്, രജനികാന്ത്, കമൽഹാസൻ, പൃഥ്വിരാജ് സുകുമാരൻ, ശിവകാർത്തികേയൻ എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട തെന്നിന്ത്യൻ താരങ്ങൾ. ബോളിവുഡിൽ ജാക്കി ഭഗ്നാനിയാണ് ഒന്നാമത്. രാകുൽ പ്രീതുമായുള്ള വിവാഹമാണ് ജാക്കിയുടെ പേര് ഒന്നാമതാകാൻ കാരണം.
വ്യാജ മരണ വാർത്തയിലൂടെ വിവാദം സൃഷ്ടിച്ച പൂനം പാണ്ഡെയുടെ വിക്കീപിഡിയ പേജാണ് ഫെബ്രുവരി മാസത്തിൽ ഏറ്റവുമധികം ആളുകൾ കണ്ടത്. നടിമാരിൽ ആലിയ ഭട്ട് ആണ് മുന്നിൽ.
ഹൃതിക് റോഷൻ ചിത്രം ഫൈറ്റർ ആണ് സിനിമയുടെ കാര്യത്തിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ വിക്കിപീഡിയ പേജ്. നാലാമത് മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ്. രജനിയുടെ ലാൽ സലാമും തൊട്ടു പുറകിലുണ്ട്.
English Summary:
Wikipedia’s Top 10 Most-Viewed South Indian Actors in February
7rmhshc601rd4u1rlqhkve1umi-list kejpdj3d2eur1kave6lssq29a f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-20 7rmhshc601rd4u1rlqhkve1umi-2024-03-20 mo-entertainment-movie-naslenkgafoor mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list
Source link